കണ്ണൂർ: സംസ്ഥാനത്ത് താലിബാനിസം നടപ്പിലാക്കാൻ പ്രവർത്തിക്കുകയാണ് പോപ്പുലർ ഫ്രണ്ടും എസ്.ഡി.പി.ഐയുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷൻ വത്സൻ തില്ലങ്കേരി. എസ്.ഡി.പി.ഐ-പി.എഫ്.ഐ മതഭീകരതയ്‌ക്കെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ജ്വാലയുടെ ഭാഗമായുള്ള പൊതുസമ്മേളനം കണ്ണൂർ കാൽടെക്‌സ് ജങ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആർഎസ്എസിനെ പരസ്യമായി വെല്ലുവിളിച്ച് പ്രകടനം നടത്തുന്നു. രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെയും സംഘപരിവാർ പ്രസ്ഥാനങ്ങളുടെയും പ്രവർത്തകരുടെ പേര് വിളിച്ചു പറഞ്ഞ് വെല്ലുവിളിച്ചിട്ടും പോലീസ് കേസെടുക്കാൻ തുനിഞ്ഞില്ല. ആരെങ്കിലും ഒരു പൊതുയോഗത്തിൽ വെല്ലുവിളി നടത്തിയാൽ തിരിച്ച് വെല്ലുവിളിക്കുക എന്നത് ഞങ്ങളുടെ ശൈലിയോ സമീപനമോ അല്ല. അതുകൊണ്ട് ഇത്തരം കാര്യങ്ങളെ അവഗണിച്ച് തളളുകയാണ് ഇതുവരെ ചെയ്തത്.
വെല്ലുവിളികൾ ഞങ്ങൾ കാര്യമായി എടുത്തിരുന്നില്ല. പക്ഷെ ഇപ്പോൾ തുടർച്ചയായി ഏകപക്ഷീയമായി നിരപരാധികളായ ആളുകളെ കൊന്നു തളളിക്കൊണ്ടിരിക്കുകയാണ്. സർക്കാരാണ് നടപടിയെടുക്കേണ്ടത്. പോപ്പുലർ ഫ്രണ്ടിനെ അടക്കാൻ സർക്കാരിന് ആകുന്നില്ലെങ്കിൽ അവരെ അടക്കാൻ ദേശീയ പ്രസ്ഥാനങ്ങൾക്ക് കരുത്തുണ്ട്. ആ കരുത്ത് പ്രകടിപ്പിക്കുക തന്നെ ചെയ്യുമെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.മതപരമായ സ്പർദ്ധ വളർത്തി കലക്കവെള്ളത്തിൽ മീൻ പിടിച്ചു കൊണ്ടിരിക്കുന്നവർക്കെതിരെയാണ് ഈ നാടിനെ ഒരു താലിബാനാക്കാൻ ഞങ്ങളുടെ പ്രതിഷേധവും പ്രതിരോധമെന്നും വത്സൻ തില്ലങ്കേരി കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…
വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് സപര്യ സാംസ്‌കാരിക സമിതി നൽകിവരുന്ന സപര്യ വിവേകാനന്ദ പുരസ്‌കാരത്തിന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷൻ പുറത്തിറക്കിയ 'വേദവിദ്യാ…
തിരുവനന്തപുരം നഗരസഭയിൽ നിന്ന് വാടകയ്ക്ക് എടുത്ത കെട്ടിടം തന്നെ വൻ വാടകയ്ക്ക് പുറത്ത് നൽകി സഖാക്കൾ ലാഭം കണ്ടെത്തിയെന്ന ഗുരുതര…
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന വാർത്തകളിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി…
2021 ൽ, പെരിന്തൽമണ്ണയിൽ LLB വിദ്യാർത്ഥിനി , 21 കാരിയായ ദൃശ്യയെ തന്റെ പ്രണയം നിരസിച്ചതിനെ പേരിൽ കുത്തിക്കൊലപ്പെടുത്തിയ വിനീഷ്…
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും അദ്ദേഹത്തിന്റെ അമ്മ ശാന്തകുമാരി അമ്മയും തമ്മിലുള്ള ബന്ധം ഒരു അമ്മയും മകനും എന്നതിലുപരി അങ്ങേയറ്റം വൈകാരികവും…