രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ സർവീസിന് പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പച്ചക്കൊടി വീശുന്നു
രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ സർവീസിന് പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പച്ചക്കൊടി വീശി. പൂർണ്ണമായും ശീതീകരിച്ച അത്യാധുനിക സജ്ജീകരണങ്ങളോടെ എത്തുന്ന ഈ ട്രെയിൻ, കൊൽക്കത്തയ്ക്കും അസാമിനും ഇടയിലുള്ള യാത്രാ സമയം രണ്ടര മണിക്കൂറോളം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാന യാത്രയ്ക്ക് സമാനമായ സുഖസൗകര്യങ്ങൾ സാധാരണക്കാർക്ക് കൂടി പ്രാപ്യമാകുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന.
മാൾഡ ടൗണിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികളുമായും ലോകോ പൈലറ്റുമാരുമായും പ്രധാനമന്ത്രി സംവദിച്ചു. സാങ്കേതിക വിദ്യയ്ക്കൊപ്പം അത് കൈകാര്യം ചെയ്യുന്ന മനുഷ്യർക്കും തുല്യ പ്രാധാന്യം നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇടപെടലുകൾ. ഹൗറയിൽ നിന്നുള്ള സർവീസ് ആരംഭിച്ചതിനൊപ്പം തന്നെ ഗുവാഹത്തി – ഹൗറ മടക്കയാത്രയുടെ ഉദ്ഘാടനം അദ്ദേഹം വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിച്ചു.
രാത്രികാല യാത്രകൾ കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കാൻ ലക്ഷ്യമിടുന്ന ഈ പുതിയ ട്രെയിൻ വടക്കുകിഴക്കൻ ഇന്ത്യയിലെ വിനോദസഞ്ചാര മേഖലയ്ക്കും വലിയ ഉണർവ് നൽകും. പ്രത്യേകിച്ച് പ്രശസ്തമായ കാമാഖ്യ ക്ഷേത്രം ഉൾപ്പെടെയുള്ള തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് ഈ അതിവേഗ സർവീസ് ഏറെ ഗുണകരമാകും. പശ്ചിമ ബംഗാളിലും അസമിലും തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെയാണ് ഇരു സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ഈ സുപ്രധാന റെയിൽവേ പദ്ധതിയുടെ ഉദ്ഘാടനം എന്നത് ഏറെ ശ്രദ്ധേയമാണ്.
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…