ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലത്തിലൂടെ പരീക്ഷണ ഓട്ടം നടത്തി വന്ദേഭാരത് എക്സ്പ്രസ്സ്. ശ്രീനഗറിനും കത്രയിലെ ശ്രീ വൈഷ്‌ണോ മാതാ റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള ചെനാബ് റെയില്‍വേ പാലത്തിലൂടെയാണ് വന്ദേഭാരത് പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയത്. കശ്മീര്‍ താഴ്വരയെ ഇന്ത്യന്‍ റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച 272 കിലോമീറ്റര്‍ നീളമുള്ള ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയിലെ സുപ്രധാന ചുവടുവയ്പാണ് ചെനാബ് നദിക്കു കുറുകെയുള്ള ഈ മേല്‍പാലം.കശ്മീരിന്റെ കാലാവസ്ഥയ്ക്കു ഉതകുന്ന രീതിയില്‍ പ്രത്യേകമായി നിര്‍മിച്ച വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടമാണ് നടന്നത്.
Three engineering marvels of Bharat;
🚄 Vande Bharat crossing over Chenab bridge and Anji khad bridge.
📍Jammu & Kashmir pic.twitter.com/tZzvHD3pXq— Ashwini Vaishnaw (@AshwiniVaishnaw) January 25, 2025
ഇതിന് പുറമെ രാജ്യത്തെ ആദ്യത്തെ കേബിള്‍ സ്റ്റേയ്ഡ് റെയില്‍വേ പാലമായ അഞ്ചിഘാഡ് പാലത്തിലൂടെയും വന്ദേഭാരത് ഇന്നു പരീക്ഷണ ഓട്ടം പൂർത്തിയാക്കി.പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ വൈകാതെ വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് നടക്കും.

