Cinema

”വന്നു പോകും” പാട്ട് പാടി അപ്പനും മകനും: ‘ബ്രോ ഡാഡി’യിലെ ടൈറ്റിൽ സോങ്ങിൽ ഹിറ്റായി മോഹൻലാലും പൃഥ്വിയും; വിഡിയോ

ലൂസിഫറിന്റെ വിജയത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. പ്രഖ്യാപനം മുതലേ ചിത്രത്തിന് വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ‘ബ്രോ ഡാഡി’ ചിത്രത്തിലെ ടൈറ്റിൽ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ദീപക് ദേവ് ഈണം പകർന്നിരിക്കുന്ന ‘വന്നു പോകും’ എന്നു തുടങ്ങുന്ന ​ഗാനമാണ് ഇത്.

മാത്രമല്ല മോഹൻലാലും പൃഥ്വിയും സ്റ്റുഡിയോയിൽ പാട്ട് റെക്കോർഡ് ചെയ്യുന്നതും ഷൂട്ടിങ് ലൊക്കേഷനിലെ ദൃശ്യങ്ങളും കോർത്തിണത്തിയതാണ് ഗാനരംഗം. മധു വാസുദേവന്റേതാണു വരികൾ. ഗാനം ഇതിനോടകം ട്രെൻഡിങ്ങിൽ ഇടം പിടിച്ചു.

ഡയറക്റ്റ് ഒടിടി റിലീസ് ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്താനിരിക്കുകയാണ് ചിത്രം. രാജാകൃഷ്‍ണന്‍ എം ആര്‍ ആണ് ചിത്രത്തിന്‍റെ ഓഡിയോഗ്രാഫര്‍. രാജാകൃഷ്‍ണനൊപ്പമുള്ള ചിത്രമാണ് പൃഥ്വി ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ദൃശ്യം 2’നു ശേഷം മോഹന്‍ലാലിന്‍റേതായി ഡയറക്റ്റ് ഒടിടി റിലീസ് ചെയ്യപ്പെടുന്ന ചിത്രമാണിത്. ചിത്രത്തിൽ പൃഥ്വിരാജിന്റെ അച്ഛനായിട്ടാണ് മോഹൻലാൽ എത്തുന്നത്. ഒരു വിവാഹാലോചനയും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.

മോഹൻലാലും പൃഥ്വിരാജും തമ്മിലുള്ള രസകരമായ നിമിഷങ്ങളാവും ചിത്രത്തിന്റെ ഹൈലൈറ്റ്. ആരാധകർ ആഗ്രഹിക്കുന്ന തരത്തിലുള്ള പക്കാ എന്റർടൈൻമെന്റ് ചിത്രമായിരിക്കും ബ്രോ ഡാഡി. കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, കനീഹ, ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, ജ​ഗദീഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ശ്രീജിത്ത് എന്‍, ബിബിന്‍ ജോര്‍ജ് എന്നിവരുടേതാണ് തിരക്കഥ. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും ദീപക് ദേവ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

12 hours ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

15 hours ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

18 hours ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

24 hours ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

2 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

2 days ago