തിരുവനന്തപുരത്ത് വർക്കലയ്ക്കടുത്തുള്ള റെയിൽവേ ക്രോസിൽ, ഗേറ്റ് കീപ്പർ ഓട്ടോ യാത്രക്കാരെ റെയിൽ പാളത്തിനു നടുവിലാക്കി ഇരുഭാഗത്തെയും ഗേറ്റുകൾ പൂട്ടിയതായി പരാതി. ബുധനാഴ്ച പുലർച്ചെ വർക്കലയ്ക്കടുത്തുള്ള പുന്നമൂട് റെയിൽവേ ക്രോസിലാണു സംഭവം നടന്നത്. ട്രെയിൻ കടന്നുപോയി ഏറെ നേരം കഴിഞ്ഞിട്ടും ഗേറ്റ് തുറക്കാത്തതിന്റെ കാരണം ചോദിച്ചതിനാണ് അമ്മയും മകനും സഞ്ചരിച്ച ഓട്ടോ പത്തു മിനിറ്റോളം ട്രാക്കിൽ തടഞ്ഞിട്ടത്.
മലയിൻകീഴ് സ്വദേശിയായ സാജനും അമ്മയും ഭാര്യയും പുലർച്ചെയാണ് തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്കു പോകാൻ ട്രെയിനിൽ കയറിയത്. കോച്ച് മാറി കയറിയതിനാൽ വർക്കലയിൽ ഇറങ്ങി അടുത്ത കോച്ചിലേക്കു മാറുമ്പോള്‍ ട്രെയിൻ നീങ്ങി തുടങ്ങി. ഭാര്യയ്ക്കു ട്രെയിനിൽ കയറാൻ പറ്റിയെങ്കിലും സാജനും അമ്മയ്ക്കും ട്രെയിനിൽ കയറാനായില്ല. അമ്മയും മകനും ബാഗും മൊബൈലും ഉൾപ്പെടെയുള്ള സാധനങ്ങളുമായി സ്റ്റേഷനിലായി.
അടുത്ത ട്രെയിൻ വരാൻ ഒരു മണിക്കൂറിലധികം സമയമുണ്ടെന്ന് അധികൃതർ പറഞ്ഞതിനെ തുടർന്നു ഭാര്യയെ അന്വേഷിച്ച് ഓട്ടോയിൽ കൊല്ലം സ്റ്റേഷനിലേക്കു പോകാൻ തീരുമാനിച്ചു. കുറച്ചു ദൂരം മുന്നോട്ടുപോയപ്പോൾ ഓട്ടോ അടച്ചിട്ട റെയിൽവേ ഗേറ്റിനു മുന്നിലെത്തി. ട്രെയിൻ പോയി ഏറെ നേരം കഴിഞ്ഞിട്ടും തുറക്കാത്തതിനാൽ ഓട്ടോ ഡ്രൈവർ ഹോണടിച്ചെങ്കിലും ഗേറ്റ് തുറന്നില്ല. ഏറെ നേരം കഴിഞ്ഞ് ഗേറ്റു തുറന്നപ്പോൾ ‘ഉറങ്ങിപോയോ’ എന്നു ഡ്രൈവർ ചോദിച്ചതോടെ ഗേറ്റ് കീപ്പർ പ്രകോപനവുമായി എത്തിയെന്നു സാജൻ പറയുന്നു. ഗേറ്റ് വീണ്ടും പകുതി അടച്ചശേഷം ഓട്ടോക്കാരനുമായി തർക്കമായി. പിന്നീട് രണ്ടു ഗേറ്റും പൂർണമായി അടച്ചു. അത്യാവശ്യമായി പോകേണ്ടതുണ്ടെന്ന് ഏറെനേരം അഭ്യർഥിച്ചശേഷമാണു ഗേറ്റ് തുറക്കാൻ ജീവനക്കാരൻ തയാറായത്.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…