Kerala

ആരോഗ്യവാനായി തിരിച്ചു വരുന്നതും കാത്ത് ഒരു നാട്; വാവ സമാനതകളില്ലാത്ത മനുഷ്യൻ

വാവ സുരേഷിനെ അറിയാത്തവർ ആരെങ്കിലും കേരളത്തിൽ ഉണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഇന്നലെ സംഭവിച്ച അപകടം അറിയാത്തവരും കുറവായിരിക്കും. കോട്ടയം ജില്ലയിലെ കുറിച്ചിയിൽ ജനവാസ മേഖലയിൽ കണ്ട ഒരു അപകടകാരിയായ മൂർഖൻ പാമ്പിനെ പിടി കൂടിയതിനു ശേഷം അതിനെ ചാക്കിലാക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ കാലിൽ കടിയേറ്റത്. അദ്ദേഹത്തിന് കടിയേൽക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. പാമ്പുകളോടുള്ള സമൂഹത്തിന്റെ ഭയം നമുക്കെല്ലാം അറിയുന്നതാണ്. വാവാ സുരേഷ് സ്നേഹത്തോടെ വിളിക്കാറുള്ള ഈ അതിഥികൾ ജനവാസ മേഖലകളിലേക്ക് വരുമ്പോൾ കുട്ടികളടക്കമുള്ളവർ നേരിടുന്ന സുരക്ഷാ ഭീഷണി വളരെ വലുതാണ്. വലിയതോതിൽ നഗരവൽകരണം നടക്കുന്ന നമ്മുടെ സമൂഹത്തിൽ ഇത്തരം ഇഴജീവികളിൽ നിന്ന് നേരിടുന്ന ഭീഷണി വർധിച്ചു വരുമ്പോഴാണ് വാവാ സുരേഷിനെപ്പോലുള്ളവരുടെ സേവനം മനുഷ്യനും ഇഴജന്തുക്കളും തമ്മിലുള്ള സംഘർഷത്തിന് ഒരു പരിഹാരമാകുന്നത്.

പാമ്പുകളെ നിരന്തരമായി അടിച്ചു കൊന്നിരുന്ന ഒരു സമൂഹം വാവയെ പോലുള്ളവരുടെ നമ്പറുകൾ സൂക്ഷിച്ചു വച്ച് അത്യാവശ്യ ഘട്ടങ്ങളിൽ അവരെ വിളിച്ച് നൂറു കണക്കിന് പാമ്പുകളെയും മനുഷ്യ ജീവനുകളെയും രക്ഷിക്കുന്ന ഒരു ആരോഗ്യകരമായ പ്രവണത സമൂഹത്തിലുണ്ടായി. അതുകൊണ്ടു തന്നെ ഒട്ടനവധി ആരാധകരുള്ള ഒരു ജനകീയനായി വളരുവാൻ ചുരുങ്ങിയ കാലം കൊണ്ട് വാവ സുരേഷിന് കഴിഞ്ഞു. പാമ്പുകളുമായുള്ള ദീർഘകാലത്തെ പരിചയം അമൂല്യമായ അറിവുകളുടെ സ്രോതസ്സായി ആ മനുഷ്യനെ മാറ്റി. പുസ്തകങ്ങളിൽ നിന്ന് വായിച്ചെടുക്കാൻ കഴിയാത്ത അനവധി അറിവുകൾ തന്റെ സ്വന്തം പരീക്ഷണങ്ങളിലൂടെ അദ്ദേഹം നേടിയെടുത്തു. ഒരു പാമ്പിനെ കാണുന്ന മാത്രയിൽ തന്നെ അത് ആണാണോ പെണ്ണാണോ എത്ര വയസ്സ് പ്രായമുണ്ടാകും ഇനമെന്താണ് വിഷത്തിന്റെ തീവ്രത എത്രത്തോളമാണ് എന്നൊക്കെ അനായാസം പറയുകയും സമൂഹത്തിലെ തെറ്റുധാരണകൾ മാറ്റാൻ നിരന്തരം അറിവുകൾ പകുവയ്ക്കുകയും ഉന്നത ഉദ്യോഗസ്ഥർക്ക് പോലും ക്ളാസുകൾ എടുക്കുകയും ചെയ്യുന്ന വാവയെ ജനം ആരാധിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.

ആരാധകരോടൊപ്പം വിമർശകരും ഏറെയുണ്ട് അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ ഈ അപകട സന്ധിയിലും വാവാ സുരേഷിന് പാമ്പ് പിടിത്തം വശമില്ല എന്ന രീതിയിൽ വിമർശകർ പ്രസ്താവനകളുമായി വന്നിട്ടുണ്ട്. ശാസ്ത്രീയമായിട്ടല്ല അദ്ദേഹം പാമ്പിനെ പിടിക്കുന്നത്. ഉപകരണങ്ങൾ ഉപയോഗിക്കുന്നില്ല സുരക്ഷിതത്വം ഉറപ്പുവരുത്തുന്നില്ല പാമ്പുകളെ വേദനിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് വിമർശകർ ഉന്നയിക്കുന്നത്. പക്ഷെ കമ്പി കൊണ്ട് പാമ്പിനെ പിടിക്കുന്നതിനേക്കാൾ സ്വന്തം കയ്യുകൊണ്ട് പിടിക്കുന്നതാണ് ശാസ്ത്രീയം എന്ന മറുപടിയാണ് വാവ എപ്പോഴും നൽകാറുള്ളത്. അതുകൊണ്ടു തന്നെ വിമർശകരുടെ ജൽപ്പനങ്ങൾ ഭൂരിപക്ഷം ജനങ്ങളും തള്ളുകയാണ്. യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ ജന നന്മ ചെയ്യുന്ന സേവകനെ ശീതീകരിച്ച മുറികളിലിരുന്ന് വിമർശിക്കാൻ അർഹത ആർക്കാനുള്ളത്. പക്ഷെ അദ്ദേഹത്തിന്റെ ജീവന് വിലയുണ്ട് . നമ്മളെല്ലാം കണ്ടതാണ് നല്ല ആരോഗ്യമുള്ള ഒരു അപകടകാരിയായ മൂർഖന്റെ കടിയാണ് അദ്ദേഹത്തിനേറ്റത്. സാധാരണ ഒരാൾക്ക് അതിജീവനം ഏറെക്കുറെ അസാധ്യമായ ഒരപകടത്തിലാണ് അദ്ദേഹമിന്ന്. പക്ഷെ അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട് എന്നതാണ് ഏറ്റവും പുതിയ വാർത്ത. ഇപ്പോൾ തലച്ചോറിൻ്റെ പ്രവർത്തനത്തിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ ഗതിയിൽ ആയി.ഇന്നലെ തലച്ചോറിൻ്റെ പ്രവർത്തനം മന്ദഗതിയിലായിരുന്നു.ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന അഞ്ചംഗ സംഘത്തിന്‍റെ പ്രത്യേക മേൽനോട്ടത്തിലാണ് സുരേഷിന്‍റെ ചികിത്സ. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം

Kumar Samyogee

Recent Posts

മലമൂത്ര വിസർജനത്തിന് ശേഷം മദ്രസ അദ്ധ്യാപകൻ കുട്ടികളെകൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങൾ ബലമായി കഴുകിക്കുന്നു !ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ !

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…

8 hours ago

ലോകകേരള സഭ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി| പലസ്തീന്‍ കഫിയ പിണറായിക്ക്

ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…

9 hours ago

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…

9 hours ago

കാഫിര്‍ പ്രയോഗം: അന്വേഷണത്തിനു പോലീസ് മടിക്കുന്നത് എന്തുകൊണ്ടാണ് ?

കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്‌ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…

9 hours ago

ലോക കേരള സഭ പലസ്തീന്‍ പ്രമേയം പാസ്സാക്കി| പാലസ്തീന്‍ കൈമാറിയ കഫിയ പിണറായി ഏറ്റുവാങ്ങി |RP THOUGHTS|

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂ-ട്ട-ക്കു-രു-തി-യി-ല്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.…

10 hours ago