Health

മുൻകരുതലുകൾ എടുത്തേ ഇനി പാമ്പുകളെ പിടിക്കൂ; വാവ സുരേഷ് തന്നോട് സമ്മതിച്ചുവെന്ന് മന്ത്രി വിഎൻ വാസവൻ; ഫേസ്ബുക്ക് കുറിപ്പ്

കോട്ടയം: വേണ്ട മുൻകരുതലുകൾ എടുത്ത് മാത്രമേ ഇനി പാമ്പുകളെ പിടിക്കൂ എന്ന് വാവ സുരേഷ് സമ്മതിച്ചതായി മന്ത്രി വിഎൻ വാസവൻ.

ഐസിയുവിൽ നിന്ന് മാറിയതിനു ശേഷം ഇന്ന് കുറച്ചുകൂടി ആശ്വാസം തോന്നുന്നു എന്ന് വാവ സുരേഷ് പറഞ്ഞു.

ഇനി കുറച്ചു കാലം വിശ്രമം എടുക്കണം എന്ന ആവശ്യവും അദ്ദേഹം അംഗീകരിച്ചതായി മന്ത്രി പറഞ്ഞു. തൻ്റെ ഫേസ്ബുക്ക് കുറിപ്പിലാണ് മന്ത്രി വിഎൻ വാസവൻ്റെ വെളിപ്പെടുത്തൽ.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് കുറിപ്പ് ഇങ്ങനെ..;

രാവിലെ കോട്ടയത്ത് പാർട്ടി ഓഫീസിൽ എത്തിയപ്പോഴാണ് മെഡിക്കൽ കോളെജിൽ നിന്ന് ഡോക്ടറുടെ ഫോൺ വിളി എത്തിയത്, വാവ സുരേഷിന് ഒന്നു കണ്ട് സംസാരിക്കണം എന്നു പറഞ്ഞു ഇവിടെ വരെ എത്താൻ സാധിക്കുമോ. അതിനെന്താ ആകാമല്ലോ എന്നുമറുപടി പറഞ്ഞ് , ഓഫീസിലെ കാര്യങ്ങൾ കഴിഞ്ഞ് നേരെ ആശുപത്രിയിലേക്ക് പോയി. ആശുപത്രി സൂപ്രണ്ട് അടക്കം സുരേഷിനെ ചികിത്സിക്കുന്ന ഡോക്ടർമാരും അദ്ദേഹത്തിന്റെ സഹോദരനും ഉണ്ടായിരുന്നു. ഡോക്ടർമാർക്കൊപ്പം മുറിയിലേക്ക് പോയി.

ഐസിയുവിൽ നിന്ന് മാറിയതിനു ശേഷം ഇന്ന് കുറച്ചുകൂടി ആശ്വാസം തോന്നുന്നു എന്ന് അദ്ദേഹം പറഞ്ഞു. കുറച്ചധികം സമയം സുരേഷ് സംസാരിച്ചു, ഇപ്പോഴത്തെ അപകടം ഉണ്ടായ കാര്യം അടക്കം എല്ലാം വിശദീകരിച്ചു. ഇനി കുറച്ചു കാലം വിശ്രമം എടുക്കണം എന്ന ഡോക്ടർമാരുടെ ആവശ്യം ഞാൻ അറിയിച്ചു. അതുപോലെ വേണ്ട മുൻ കരുതൽ എടുത്തു വേണം ഇനി പാമ്പുകളെ പിടിക്കാൻ എന്ന കാര്യവും ഓർമ്മിപ്പിച്ചു. രണ്ടു കാര്യങ്ങളും അനുസരിക്കാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. കേരളത്തിന്റെ എല്ലാ സ്ഥലങ്ങളിലേക്കുമുള്ള ഓട്ടം കുറയ്ക്കണം എന്നു പറഞ്ഞപ്പോൾ , ആളുകൾ വിളിക്കുമ്പോൾ എനിക്ക് പോകാതിരിക്കാൻ പറ്റില്ല സാർ , ഒരു ഫോൺ വിളി കാസർകോട്ടു നിന്നാണങ്കിൽ മറ്റൊന്ന് എറണാകുളത്തുനിന്നായിരിക്കും ആരോടും വരില്ല എന്നു പറയാൻ അറിയില്ല . ചിരിച്ചുകൊണ്ടായിരുന്നു മറുപടി. അതുപറ്റില്ല ഇനി കുറച്ചു കാലം നല്ല വിശ്രമം വേണം , ആവശ്യത്തിന് ഉറക്കം കിട്ടണം അതൊക്കെ ശ്രദ്ധിക്കണം എന്നു പറഞ്ഞ് മുറയിൽ നിന്ന് മടങ്ങി.

പാലക്കാട്ടു നിന്നുള്ള ഒരു കുടുംബം വാവ സുരേഷിനെ കാണുന്നതിനായി ആശുപത്രിക്ക് പുറത്തു കാത്തു നിൽക്കുകയായിരുന്നു. അവർക്ക് കാണണം എന്നു സെക്യൂരിറ്റി ജീവനക്കാർ വന്നു പറഞ്ഞപ്പോൾ അവരുമായി സംസാരിച്ച ശേഷമാണ് അവിടെ നിന്ന് മടങ്ങിയത്. വനം വകുപ്പിന്റെ നിയന്ത്രണങ്ങളും ‘സർപ്പ’ ആപ്ലിക്കേഷനുമെല്ലാം വരുന്നതിനു മുൻപു പാമ്പുമായി ബന്ധപ്പെട്ട ഒരുപാടു തെറ്റിദ്ധാരണകൾ അകറ്റാൻ സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച ആളാണു സുരേഷ്. ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ അന്ധവിശ്വാസങ്ങൾ മാറ്റിയെടുക്കുന്നതിനു വാവ പ്രയത്നിച്ചിട്ടുണ്ട് അതുകൊണ്ടാണ് അദ്ദേഹം എല്ലാവർക്കും പ്രിയങ്കരനാവുന്നത്.

കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ മികവാണ് സുരേഷിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഇരുപത് ശതമാനം മിടിപ്പുള്ള ഹൃദയുമായി ബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് സുരേഷിനെ ഞങ്ങൾ എത്തിക്കുന്നത്. 24 മണിക്കൂറും പ്രത്യേകസംഘത്തിന്റെ നിരീക്ഷണത്തിൽ കഴിയുന്ന സുരേഷിനെ ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിൽ വിവിധവിഭാഗങ്ങളിലെ മേധാവികളാണ് ചികിത്സിക്കുന്നത്. അവരുടെ ചികിത്സയുടെ ഫലമാണ് തിരികെ അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് എത്തുന്നത്.

അതേസമയം ജനുവരി 31ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വാവ സുരേഷ് കോട്ടയം കുറിച്ചിയിൽ എത്തിയത്. കരിങ്കൽ കെട്ടിനിടയിൽ മൂർഖൻ പാമ്പിനെ രാവിലെ മുതൽ കണ്ടുവെങ്കിലും നാട്ടുകാർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല.

തുടർന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്. വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേൽക്കുന്നത്. കാൽ മുട്ടിന് മുകളിലായാണ് പാമ്പ് കടിയേറ്റത്. തുടർന്ന് സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

Anandhu Ajitha

Recent Posts

അൽ-ഖ്വയ്ദ ഭീകരന്റെ അഭിഭാഷകന് സുപ്രധാന പദവി ! തനിനിറം പുറത്തെടുത്ത് മാംദാനി !!

ന്യൂയോർക്ക് നഗരത്തിന്റെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് സോഹ്‌റാൻ മംദാനിയുടെ ഭരണകൂടത്തിലേക്കുള്ള നിയമനങ്ങൾ അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…

1 hour ago

കിരിബാത്തി ദ്വീപിൽ എന്ത് കൊണ്ടാണ് പുതുവർഷം ആദ്യം പിറക്കുന്നത്?

ഭൂമിയിലെ സമയക്രമം നിശ്ചയിക്കുന്നതിൽ ഭൂമിശാസ്ത്രപരമായ സ്ഥാനത്തിന് വലിയ പ്രാധാന്യമുണ്ട്. ലോകം മുഴുവൻ ഒരു കലണ്ടർ വർഷത്തിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോൾ,…

1 hour ago

കിരിബാത്തി ദ്വീപിൽ എന്ത് കൊണ്ടാണ് പുതുവർഷം ആദ്യം പിറക്കുന്നത്?

ഭൂമിയിലെ സമയക്രമം നിശ്ചയിക്കുന്നതിൽ ഭൂമിശാസ്ത്രപരമായ സ്ഥാനത്തിന് വലിയ പ്രാധാന്യമുണ്ട്. ലോകം മുഴുവൻ ഒരു കലണ്ടർ വർഷത്തിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോൾ,…

2 hours ago

ബംഗ്ലാദേശികളെ പന്നിത്തീട്ടം തീറ്റിച്ച അമേരിക്കയ്ക്ക് ഐക്യദാർഢ്യം !

പന്നിയുടെ വിസർജ്യം വളമായി ഉപയോഗിച്ച് വളർത്തിയ ചോളമാണ് അമേരിക്ക കയറ്റുമതി ചെയ്യുന്നത് എന്ന കണ്ടെത്തൽ മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിൽ…

2 hours ago

ഒരു വർഷമെന്നത് 10.56 മണിക്കൂർ മാത്രം !! പുതിയ ഗ്രഹത്തിന്റെ കണ്ടെത്തലിൽ നടുങ്ങി നാസ

ഭൂമിയിൽ നിന്ന് ദശലക്ഷക്കണക്കിന് പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനം എന്നും ശാസ്ത്രലോകത്തിന് വിസ്മയമാണ്. നക്ഷത്രങ്ങളോട്…

2 hours ago

ഡിവൈൻ ജിപിഎസ് ആക്ടിവേറ്റ് ചെയ്യാൻ ഋഗ്വേദത്തിൽ നിന്നൊരു രഹസ്യ ഫോർമുല | SHUBHADINAM

ഋഗ്വേദത്തിലെ മന്ത്രങ്ങൾ കേവലം പ്രാർത്ഥനകൾ മാത്രമല്ല, അവ പ്രപഞ്ചത്തിലെ ഊർജ്ജത്തെയും (Universal Energy) ബോധത്തെയും ബന്ധിപ്പിക്കുന്ന ശബ്ദതരംഗങ്ങളാണ്. നിങ്ങളുടെ ജീവിതത്തിന്റെ…

2 hours ago