Tuesday, December 23, 2025

“വായു” കോപം കടുക്കുന്നു ; കേരളത്തിൽ ശക്തമായ മഴ , 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ‘വായു ‘ചുഴലികാറ്റ് ഗുജറാത്ത്‌ തീരത്ത് ശക്തമാകുന്നെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച പുലർച്ചെ ഗുജറാത്ത്‌ തീരം തൊടുന്ന വായു ചുഴലിക്കാറ്റ് പോർബന്തർ, ബഹുവ- ദിയു, വേരാവൽ തീരപ്രദേശങ്ങളിൽ നാശം വിതയ്ക്കാൻ സാധ്യത ഉണ്ടെന്ന്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

മണിക്കൂറിൽ 120 കിലോമീറ്ററോളം വേഗത്തിൽ ഗോവൻ തീരത്തു നിന്നും വടക്കോട്ട് സഞ്ചരിക്കുന്ന കൊടുങ്കാറ്റ് അറബികടലിലേക്ക് തല്ക്കാലം ഉൾവലിഞ്ഞിരിക്കുകയാണ്.
കടലിൽ പോകരുതെന്ന് മൽസ്യത്തൊഴിലാളികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ചുഴലികാറ്റിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഗുജറാത്ത്‌ സർക്കാർ അവധി പ്രഖ്യാപിച്ചു.

വായു ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിലും കാലവർഷം ശക്തമായി തുടരുകയാണ് .9 ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. 12 സെന്‍റീമീറ്റർ വരെ മഴ തീരദേശ ജില്ലകളിൽ പെയ്യാൻ സാധ്യതയുണ്ട്. മൂന്ന് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് നേരത്തെ പിൻവലിച്ചിരുന്നു. എങ്കിലും അപൂർവം ഇടങ്ങളിൽ 12 സെന്‍റീമീറ്ററിന് മുകളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.

അടുത്ത 5 ദിവത്തേക്ക് സംസ്ഥാനമാകെ നല്ല മഴ ലഭിക്കും. വായു ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ കടലാക്രമണവും കനത്ത കാറ്റും തീരത്ത് തുടരുകയാണ്. രണ്ട് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Latest Articles