Sunday, December 14, 2025

വേദപണ്ഡിതൻ ആചാര്യശ്രീ എം.ആർ. രാജേഷ് 54ന്റെ നിറവിലേക്ക്; 10 പേർക്ക് സൗജന്യ വീൽച്ചെയർ നൽകും

കോഴിക്കോട് : വേദപണ്ഡിതനും കശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപകനുമായ ആചാര്യശ്രീ എം.ആർ. രാജേഷിൻ്റെ 54-ാം ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പത്ത് പേർക്ക് വീൽച്ചെയറുകൾ സൗജന്യമായി നൽകും. കശ്യപ വേദ റിസർച്ച് ഫൗണ്ടേഷനാണ് ഈ ജീവകാരുണ്യ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

ഒക്ടോബർ 26-ന് രാവിലെ 9 മണി മുതൽ കക്കോടി ഒറ്റത്തെങ്ങിലെ വേദമഹാമന്ദിരത്തിൽ വെച്ചാണ് വീൽച്ചെയർ വിതരണം നടക്കുക. “ആചാര്യസുധ -54” എന്ന പേരിലാണ് ജന്മദിനാഘോഷം സംഘടിപ്പിക്കുന്നത്. ഈ ചടങ്ങിൽ വെച്ച് അർഹരായവർക്ക് വീൽച്ചെയറുകൾ കൈമാറും.

വീൽച്ചെയർ ആവശ്യമുള്ളവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ അർഹതപ്പെട്ടവർ അവരുടെ അപേക്ഷകൾ താഴെക്കൊടുക്കുന്ന വിലാസത്തിൽ അയക്കേണ്ടതാണ്:

മാനേജിങ് ട്രസ്റ്റി,കശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ,കോർപ്പറേഷൻ സ്റ്റേഡിയത്തിന് എതിർവശം,കോഴിക്കോട് – 1.

Related Articles

Latest Articles