Veena George
തിരുവനന്തപുരം: കോവിഡ് പോസിറ്റീവാണെങ്കിലും മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യം ഒമിക്രോണില്‍ ഇല്ലെന്ന് അറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
‘കോവിഡ് വരുന്നവര്‍ക്ക് മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. കോവിഡിന്റെ ഡല്‍റ്റ വകഭേദത്തില്‍ പ്രത്യേകിച്ച് അത് കണ്ടതാണ്. പക്ഷേ ഒമിക്രോണിലേക്ക് എത്തുമ്പോള്‍ അത് ഉണ്ടാകുന്നില്ല. പനിയാണെങ്കിലും മണവും രുചിയും ഉണ്ടാകും. അതുകൊണ്ട് കോവിഡ് അല്ലെന്ന നിഗമനത്തില്‍ സ്വയം എത്തരുത്. കോവിഡ് ലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തണം. ലക്ഷണം ഇല്ലാത്തവരില്‍ നിന്നാണ് കോവിഡ് രോഗവ്യാപനം ഉണ്ടാകുന്നത്. അതുകൊണ്ടാണ് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് പറയുന്നത്’- മന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് കോവിഡ് ചികിത്സക്കുള്ള മരുന്നിന്റെ ക്ഷാമമുണ്ടെന്ന വാര്‍ത്തകള്‍ മന്ത്രി നിഷേധിച്ചു. തികച്ചും അടിസ്ഥാനരഹിതമാണിത്. മോണോക്ലോണല്‍ ആന്റിബോഡിക്ക് ക്ഷാമമില്ല. ചികിത്സാ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ഇത് നല്‍കുന്നത്.
മാത്രമല്ല ഏത് ഘട്ടത്തിലാണ് നല്‍കേണ്ടതെന്ന് തീരുമാനിക്കുന്നത് അതാത് സ്ഥാപനങ്ങളിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നാണ്. വിലകൂടുതല്‍ ആയതിനാല്‍ തന്നെ വലിയ തോതില്‍ വാങ്ങിവെക്കാറില്ല. ആവശ്യാനുസരണമാണ് വാങ്ങുന്നത്. ഒരുഘട്ടത്തിലും ലഭ്യതക്കുറവ് ഉണ്ടായിട്ടില്ല. റെംഡിസിവറും ആവശ്യത്തിനനുസരിച്ച് ലഭ്യമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അയ്യായിരത്തിലധികം പ്രകാശവർഷം അകലെനിന്ന് ഓരോ എട്ട് മിനിറ്റിലും കൃത്യതയോടെ ഭൂമിയിലേക്ക് എത്തുന്ന നിഗൂഢ റേഡിയോ സിഗ്നലുകളുടെ ഉറവിടം കണ്ടെത്തിയതായി ഇന്റർനാഷണൽ…
പശ്ചിമ ബംഗാളിന്റെ ഔദ്യോഗിക നാമം 'പശ്ചിം ബംഗ' എന്നാക്കി മാറ്റുന്നതിനുള്ള സുപ്രധാന പ്രമേയം അടുത്ത മാസം ചേരുന്ന നിയമസഭാ സമ്മേളനത്തിൽ…
എൻവിഡിയയുടെ മുൻ സി.ഇ.ഒ ജെൻസൻ ഹുവാങ്ങുമായി അടുപ്പം പുലർത്തിയിരുന്ന കാലയളവിൽ ആലീസ് ഹുവാങ് ചൈനയുടെ രഹസ്യാന്വേഷണ വിഭാഗമായ മിനിസ്ട്രി ഓഫ്…
ഗർഭാശയമുഖ അർബുദത്തെ പ്രതിരോധിക്കുന്നതിനുള്ള ദേശീയ വാക്സിനേഷൻ യജ്ഞത്തിൽ ഭാരതം ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ട്, ഒൻപത് മാസത്തിൽ താഴെ സമയത്തിനുള്ളിൽ ഒരു…
ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും ദേവീചൈതന്യത്തിന്റെയും മഹത്തായ സംഗമവേദിയായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നവംബർ…
രാജ്യത്തെ പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്ലെറിക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്എസ്എസ്എഐയുടെ നടപടി. ഗോവയിലെ ബിസ്ലെറി പ്ലാന്റിൽനിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിൾ…