Sunday, December 14, 2025

കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്; ചീഫ് സെക്രട്ടറി വക ആഢംബര വാഹനം ഡിജിപിയുടെ പേരിലുള്ളത്

തിരുവനന്തപുരം: പൊലീസ് വകുപ്പിനും ഡിജിപിക്കുമെതിരെ സിഎജി റിപ്പോര്‍ട്ടിലെ രൂക്ഷവിമര്‍ശനങ്ങള്‍ക്ക് പിന്നാലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്. ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള ആഡംബര വാഹനം. പൊലീസ് ഫണ്ട് ഉപയോഗിച്ചാണ് ഈ വാഹനം വാങ്ങിയതെന്നും ആരോപണമുണ്ട്.

ചീഫ് സെക്രട്ടറി ഉപയോഗിക്കുന്ന കെ എല്‍ 1 സിഎല്‍ 9663 എന്ന വാഹനം ഡിജിപിയുടെ പേരിലാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ രേഖകളില്‍ നിന്ന് വ്യക്തമാണ്. 2019-ലാണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡിജിപിയും ഇതേ മോഡല്‍ വാഹനമാണ് ഉപയോഗിക്കുന്നത്. രണ്ട് വാഹനങ്ങളും ഒരേ ഷോറൂമില്‍ നിന്ന് ഒരേ കാലയളവിലാണ് പുറത്തിറങ്ങിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

നിയമപ്രകാരം പൊതുഭരണ വകുപ്പോ ടൂറിസം വകുപ്പോ ആണ് ചീഫ് സെക്രട്ടറിക്ക് വാഹനം നല്‍കുന്നത്. എന്നാല്‍, പൊലീസ് വകുപ്പിന്റെ വാഹനം ചീഫ് സെക്രട്ടറിക്ക് കൈമാറുകയും അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുകയും ചെയ്യുന്നതാണ് ആരോപണങ്ങള്‍ക്ക് കാരണം.

Related Articles

Latest Articles