Vehicle overturned in Laha; Sabarimala pilgrims will be diverted
പത്തനംതിട്ട : ളാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് തീർത്ഥാടകരെ വഴി തിരിച്ചുവിടും.പത്തനംതിട്ട ഭാഗത്ത് നിന്ന് എത്തുന്ന വാഹനങ്ങൾ പുതുക്കടയിൽ നിന്ന് തിരിഞ്ഞു മണക്കയം സീതത്തോട് വഴി പ്ലാപ്പള്ളി എത്തി പോകണം. തിരിച്ചു വരുന്നവൻ പ്ലാപ്പള്ളിയിൽ നിന്ന് തിരിഞ്ഞ് സീതത്തോട് മണക്കയം വഴി പുതുക്കട എത്തി തിരിഞ്ഞു പോകണം.
വിജയവാഡ വെസ്റ്റ് ഗോദാവരി സ്വദേശികളാണ് അപകടത്തിൽപെട്ടത്. 44 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരു കുട്ടിയടക്കം രണ്ട് പേരുടെ നില ഗുരുതരമാണ്. ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. 18 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 10 പേരെ പെരുനാട് താലൂക് ആശുപത്രിയിലും ഏഴ് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട കുട്ടിയുടെ നില അതീവ ഗുരുതരമാണ്. നേരത്തേ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മണികണ്ഠൻ എന്ന കുട്ടിയാണ് അപകടത്തിൽപ്പെട്ടത്.
മൊബൈൽ നെറ്റ് വർക്കിന് പ്രശ്നമുള്ള സ്ഥലമാണ് ഇത്. അതിനാൽ തന്നെ അപകടം നടന്നത് അറിയാൻ വൈകിയെന്നാണ് ലഭിക്കുന്ന വിവരം. സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഈ വഴി യാത്ര സഞ്ചരിക്കുന്നതിനിടെയാണ് അപകടം നടന്നതായി കാണുന്നത്. തുടർന്ന് ബന്ധപ്പെട്ടവരെ വിളിച്ച് അറിയിക്കുകയായിരുന്നു.
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…
രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ സോണിയാ ഗാന്ധിയെ കുരുക്കിലാക്കുമോ ? ശബരിമല വിഗ്രഹങ്ങൾ കടത്തിയത് ഡി. മണി ? ശബരിമലയുമായി ബന്ധമുള്ള…
ഭാരതവിരുദ്ധ നിലപാടുകൾക്കായി അറിയപ്പെട്ട ഷെരിഫ് ഉസ്മാൻ ഹാദിയുടെ മയ്യത്ത് ആഘോഷമാക്കുന്ന മാധ്യമ സമീപനത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നു. മുൻ DGP…
മുത്തലാഖും, വിവാഹത്തിനുള്ള പ്രായപരിധിയും, മുസ്ലിം വ്യക്തി നിയമങ്ങളും വീണ്ടും പൊതുചർച്ചയുടെ കേന്ദ്രബിന്ദുവാകുന്നു. സ്ത്രീാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും സംബന്ധിച്ച ശക്തമായ സംവാദമാണ് #മുത്തലാഖ്…
ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars Atmosphere and Volatile…