ആലപ്പുഴ : ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ തെറ്റില്ലെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുന്നണി സംവിധാനമാകുമ്പോള്‍ ബിഡിജെഎസ് അധ്യക്ഷനെന്ന നിലയില്‍ മല്‍സരിക്കേണ്ടി വന്നേക്കാം. മല്‍സരിക്കുകയാണെങ്കില്‍ എസ്‌എന്‍ഡിപി യോഗം ഭാരവാഹിത്വം ഒഴിയണമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി ബിജെപി കേന്ദ്രനേതാക്കളായ ഗുരുമൂര്‍ത്തിയും മുരളീധര റാവുവും വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളി നിലപാട് മയപ്പെടുത്തിയത്. വെള്ളാപ്പള്ളി പച്ചക്കൊടി കാണിച്ചെങ്കിലും മല്‍സരിക്കുന്നത് സംബന്ധിച്ച് തുഷാര്‍ ഇതുവരെ മനസ്സ് തുറന്നിട്ടില്ല.
തുഷാര്‍ മല്‍സരിക്കുന്നതിനെ എതിര്‍ക്കില്ല. എന്നാല്‍ പ്രചാരണത്തിനോ പരസ്യപ്രസ്താവനകള്‍ക്കോ താന്‍ ഉണ്ടാകില്ലെന്നും വെള്ളാപ്പള്ളി ബിജെപി നേതാക്കളെ അറിയിച്ചു. തുഷാര്‍ മല്‍സരിക്കണമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ താല്‍പ്പര്യം. ഇക്കാര്യം ബിജെപി നേതൃത്വം ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തുഷാര്‍ മല്‍സരിക്കാന്‍ സന്നദ്ധനായാല്‍ ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന തൃശൂര്‍ മണ്ഡലം നല്‍കാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ തുഷാര്‍ മല്‍സരിക്കേണ്ടെന്ന നിലപാട് വെള്ളാപ്പള്ളി എടുത്തതോടെ അദ്ദേഹം പിന്മാറുകയായിരുന്നു എന്നാണ് സൂചന.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…