hijab
മുംബൈ: നീറ്റ് പരീക്ഷയ്‌ക്കെത്തിയ പോലീസും വിദ്യാർത്ഥിനികളും തമ്മിൽ വാക്ക് തർക്കം. പരീക്ഷയ്‌ക്ക് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളും പോലീസും തമ്മിലായിരുന്നു സംഘർഷാവസ്ഥയുണ്ടായത്. സംഭവം മഹാരാഷ്‌ട്രയിലും രാജസ്ഥാനിലുമായിരുന്നു.
പരീക്ഷയ്‌ക്ക് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളോട് ഹിജാബ് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പരീക്ഷാ കേന്ദ്രത്തിന് പുറത്ത് നിന്ന പോലീസുകാരും വിദ്യാർത്ഥിനികളും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയായിരുന്നു.തുടർന്ന് പരീക്ഷാ കൺട്രോളറെ വിളിച്ചുവരുത്തി, പരീക്ഷയ്‌ക്കിടെ ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങളുണ്ടായാൽ തന്റേത് മാത്രമായിരിക്കും ഉത്തരവാദിത്തമെന്ന് എഴുതി ഒപ്പിട്ട ശേഷമാണ് വിദ്യാർത്ഥികളെ ഹാളിലേക്ക് പ്രവേശിപ്പിച്ചത്.
നീറ്റ് പരീക്ഷയ്‌ക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് അനുയോജ്യമായ ഡ്രസ്സ് കോഡും അതുസംബന്ധിച്ച അറിയിപ്പുകളും അധികൃതർ നൽകിയിരുന്നു. എന്നാൽ ഇവ പാലിക്കാതെയാണ് വിദ്യാർത്ഥികൾ എത്തിയത്. മതപരമോ സാംസ്‌കാരികപരമോ പ്രത്യേക വസ്ത്രങ്ങൾ ധരിക്കുന്നവർ രണ്ട് മണിക്കൂർ മുൻപെങ്കിലും കേന്ദ്രത്തിലെത്തി പരിശോധനകൾ പൂർത്തിയാക്കണ്ടതുണ്ട് എന്ന നിർദ്ദേശം അധികൃതർ നൽകിയിരുന്നു. ഇതിനെ തുടർന്ന് ഹിജാബ് മാറ്റാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സംഭവങ്ങൾ അരങ്ങേറിയത്.
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…