Wednesday, May 15, 2024
spot_img

ഹാസ്യപരിപാടിക്കിടെ വേദിയിൽ പരസ്യമായി ഹിജാബ് വലിച്ചെറിഞ്ഞ് മുസ്ലിം വനിത; മത നിന്ദക്കും അൽപ വസ്ത്രം ധരിച്ചതിനും കേസെടുത്ത് മലേഷ്യൻ സർക്കാർ

കോലാലംപൂർ: ഹാസ്യപരിപാടിക്കിടെ വേദിയിൽ പരസ്യമായി ധരിച്ചിരുന്ന ഹിജാബ് ഊരി വലിച്ചെറിഞ്ഞ മുസ്ലിം വനിതക്കെതിരെ മതനിന്ദ കേസെടുത്ത് കോടതി. മലേഷ്യയിലെ കോലാലംപുരിൽ നൂറാമീര അബ്ദുള്ള എന്ന മുസ്ലിം യുവതിക്കെതിരെയാണ് മതനിന്ദക്കും മുസ്ലിം മതവികാരം വ്രണപ്പെടുത്തിയതിനും മലേഷ്യൻ പീനൽ കോഡ് 298A അനുസരിച്ച് കേസെടുത്തത്. പൊതുവേദിയിൽ ഇസ്ലാമിനെ അപമാനിക്കുകയും അല്പവസ്ത്രം ധരിച്ചതിനും എതിരെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. തെളിയിക്കപ്പെടുകയാണെങ്കിൽ അഞ്ചുവർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. എന്നാൽ ഇസ്ലാമിനെ അപമാനിച്ചിട്ടില്ലെന്നും താൻ അടിയുറച്ച ഒരു ഇസ്ലാം മതവിശ്വാസിയാണെന്നും ഖുർആൻ തനിക്ക് കാണാപ്പാഠമാണെന്നും നൂറ അവകാശപ്പെട്ടു.

ഹാസ്യ പരിപാടിക്കിടെ വേദിയിൽ വച്ച് തന്നെ താൻ ധരിച്ചിരുന്ന ഹിജാബ് ഊരിയെറിയുകയും അടിയിൽ ധരിച്ചിരുന്ന മോഡേൺ വസ്ത്രത്തിൽ തുടരുന്നതുമായ 54 സെക്കൻഡ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനിതിരെ മതവാദികളുടെ പ്രതിഷേധമുയരുകയും അധികൃതർ പരിപാടി സംഘടിപ്പിച്ച ക്ലബ്ബിൻറെ പ്രവർത്തനം നിർത്തിവക്കുകയും നൂറയെ അറസ്റ്ചെയ്യുകയും ചെയ്തിരുന്നു.

Related Articles

Latest Articles