ബംഗലൂരു: ജ്ഞാനപീഠം ജേതാവ് ഗിരീഷ് കര്‍ണാട് അന്തരിച്ചു. പ്രശസ്ത കന്നട എഴുത്തുകാരനും ചലചിത്രകാരനുമായിരുന്നു ഗിരീഷ് കര്‍ണാട്. പത്മഭൂഷന്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
കന്നട സാംസ്കാരിക ലോകത്തെ ബഹുമുഖ പ്രതിഭ എന്ന നിലയിലാണ് ഗിരീഷ് കര്‍ണാട് അറിയപ്പെട്ടത്. കന്നട സാംസ്കാരിക മേഖലയില്‍ മാത്രമല്ല ഇന്ത്യന്‍ സാംസ്കാരിക രംഗത്തും സ്വന്തം കയ്യൊപ്പ് ചാര്‍ത്തിയ ബഹുമുഖ പ്രതിഭ കൂടിയായിരുന്നു അദ്ദേഹം.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് ബംഗലൂരിലെ വീട്ടില്‍ രാവിടെ ആറരയോടെയായിരുന്നു അന്ത്യം. വിയോഗ വാര്‍ത്തയറിഞ്ഞ് ഒട്ടേറെ പേരാണ് വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

