എസ്എഫ്ഐയുടെ പ്രതിഷേധങ്ങള്‍ തൃണവൽഗണിച്ച് കാലിക്കറ്റ് സർവകലാശാലയിൽ ചാൻസിലർ കൂടിയായ ഗവര്‍ണര്‍ ഉദ്ഘാടകനായ സെമിനാറില്‍ നിന്ന് വിട്ട് നിന്ന് സർവകലാശാല വൈസ് ചാന്‍സലര്‍. മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം സർവകലാശാല സനാതന ധര്‍മപീഠം ചെയറും ഭാരതീയ വിചാരകേന്ദ്രവും ചേര്‍ന്നു നടത്തിയ സെമിനാറില്‍ അദ്ധ്യക്ഷത വഹിക്കേണ്ടിയിരുന്നത് വൈസ് ചാന്‍സലര്‍ എം.കെ ജയരാജായിരുന്നു. വിസി പങ്കെടുക്കാതിരുന്നതോടെ സ്വാമി ചിദാനന്ദപുരിയാണ് പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചത്. വി.സി പങ്കെടുക്കുന്നില്ലെങ്കില്‍ പരിപാടിക്ക് പ്രോ വൈസ് ചാന്‍സലറേ അയക്കേണ്ടതായിരുന്നുവെന്നും പ്രോട്ടോക്കോൾ ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു.
എസ്എഫ്ഐ പ്രവര്‍ത്തകർ പ്രതിഷേധവുമായി എത്തിയെങ്കിലും ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് സമീപം പോലീസ് ഇവരെ തടഞ്ഞു. പിന്നീട് ക്യാമ്പസിന് പുറത്തായിരുന്നു നീക്കം.
അതേസമയം എസ്എഫ്ഐ ഗുണ്ടകളുടെ സംഘടനയാണെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നും വ്യക്തമാക്കിയത്. സെമിനാറിൽ പങ്കെടുക്കാന്‍ വേദിയില്‍ കയറുന്നതിന് തൊട്ടുമുമ്പ് മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

