ദില്ലി: മനുഷ്യരാശിയെ ആകെ ബാധിച്ച വന്‍ പ്രതിസന്ധിയായ കോവിഡ് 19 നെ പ്രതിരോധിക്കാന്‍ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ സ്തുത്യര്‍ഹമായ സേവനമാണ് അനുഷ്ഠിക്കുന്നതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. ജനങ്ങളെ ബോധവത്കരിക്കാനും ശാക്തീകരിക്കാനും മാധ്യമങ്ങള്‍ നല്ല പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് രക്തസാക്ഷികളായ മാധ്യമപ്രവര്‍ത്തകര്‍ക്ക് കേരള മീഡിയ അക്കാദമി അര്‍പ്പിക്കുന്ന പ്രണാമം പരിപാടിയിലെ സന്ദേശത്തിലാണ് ഉപരാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.
മഹാമാരിയെ പ്രതിരോധിക്കാന്‍ ജനങ്ങളെയും സര്‍ക്കാരുകളേയും ബന്ധിപ്പിക്കുന്ന കണ്ണികളായി പ്രവര്‍ത്തിക്കുകയാണ് മാധ്യമപ്രവര്‍ത്തകര്‍. ശരിയായ വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം വ്യാജവാര്‍ത്തകളെ തുറന്നുകാട്ടുകയും ചെയ്യുന്നു. ഇങ്ങനെ ഇരട്ട ദൗത്യമാണ് മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത്. മണ്‍മറഞ്ഞ മാധ്യമപ്രവര്‍ത്തകരുടെ അനുകരണീയമായ കര്‍മ്മോത്സുകതയും തൊഴിലിനോടുള്ള ആത്മാര്‍ത്ഥയും മറക്കാന്‍ പാടില്ലെന്നും ഉപരാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു. കര്‍ത്തവ്യ നിര്‍വഹണത്തിനിടയില്‍ പ്രാണന്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഉപരാഷ്ട്രപതി അനുശോചനം അറിയിച്ചു.
35 രാജ്യങ്ങളിലായി ഇരുന്നൂറിലധികം മാധ്യമപ്രവര്‍ത്തകര്‍ കോവിഡിനിരയായി ഇതിനകം മരിച്ചു. ഇന്ത്യയില്‍ മരിച്ചത് 10 പേരാണ്. ആശുപത്രി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെത്തി കോവിഡ് വാര്‍ത്തകള്‍ ശേഖരിച്ച മാധ്യമപ്രവര്‍ത്തകരാണ് മരിച്ചവരില്‍ മൂന്നില്‍ രണ്ട് ഭാഗം. 93 പേര്‍ മരിച്ച ലാറ്റിനമേരിക്കയിലാണ് കൂടുതല്‍ മരണം. യൂറോപ്പില്‍ ഇരുപത്തിയാറും, ഏഷ്യയില്‍ മുപ്പത്തി നാലും മരണം. രണ്ട് പുലിസ്റ്റര്‍ സമ്മാന ജേതാക്കളടക്കം 14 പേര്‍ അമേരിക്കയില്‍ കോവിഡിന് ഇരയായി.
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…
നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…
വേദങ്ങളിലും പുരാണങ്ങളിലും ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവത്തിലോ വീട്ടിലോ ഉണ്ടാകുന്ന ചില മാറ്റങ്ങൾ ഐശ്വര്യം…