Tuesday, December 23, 2025

ഒഴുക്കിനെതിരെ നീന്തിക്കയറിയ വിജയം! തൃശ്ശൂരിൽ താമരവിരിയിച്ച സുരേഷ് ഗോപിയ്ക്ക് ഇന്ന് സ്വീകരണം; ജില്ലയിൽ ഒരാഴ്ച നീളുന്ന പരിപാടികൾ ഒരുക്കി ബിജെപി

തൃശ്ശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറന്നതിന്റെ ചരിത്ര വിജയം ആഘോഷമാക്കാനൊരുങ്ങി ബിജെപി. ഇതിന്റെ ഭാഗമായി തൃശ്ശൂരിൽ വിജയക്കൊടി പാറിച്ച സുരേഷ് ഗോപിക്ക് ഇന്ന് സ്വീകരണം നല്‍കും. ഇന്ന് ഉച്ചയോടെ മണ്ഡലത്തിലെത്തുന്ന സുരേഷ് ഗോപിക്ക് കാൽ ലക്ഷം പ്രവർത്തകർ അണിനിരക്കുന്ന സ്വീകരണമാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. 7 ദിവസം 7 മണ്ഡലങ്ങളിൽ ആഹ്ലാദ റാലിയും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ ഒരാഴ്ച നീളുന്ന ആഘോഷ പ്രകടനങ്ങൾക്കാണ് ബിജെപി ജില്ലാ നേതൃത്വം ഒരുക്കുന്നത്.

7 ഇടത്തും ഇടത് എം.എൽഎ മാരുള്ള മണ്ഡലത്തിൽ 6 ഉം ബിജെപിയ്ക്ക് ഒപ്പം നിന്നു. പ്രതീക്ഷിച്ചപോലെ തൃശ്ശൂർ നിയമസഭാ മണ്ഡലത്തിലാണ് ഉയർന്ന ഭൂരിപക്ഷം. 14117 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇവിടെ മാത്രം സുരേഷ് ഗോപി നേടിയത്. പരമ്പരാഗതമായി യുഡിഎഫ് വോട്ട് ബാങ്കിയിരുന്ന ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ടുകൾ ഏറെയുള്ള ഒല്ലൂർ, ഇരിങ്ങാലക്കുട മണ്ഡലത്തിൽ ,10,363 ഉം 13,006 മായിരുന്നു ബിജെപി ഭൂരിപക്ഷം.

Related Articles

Latest Articles