Monday, December 15, 2025

ക്ഷേത്രങ്ങളിലെ വീഡിയോ ചിത്രീകരണം; നിരക്ക് പത്ത് ശതമാനം വർദ്ധിപ്പിച്ച് ദേവസ്വം ബോർഡ്; കൂടുതൽ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ വീഡിയോ ചിത്രീകരണത്തിന് നിരക്ക് വർദ്ധിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്രങ്ങളിൽ സിനിമ, സീരിയൽ, ഡോക്യുമെന്ററി ചിത്രീകരണത്തിന് നിരക്കുകളിൽ പത്ത് ശതമാനം വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. പത്ത് മണിക്കൂർ സിനിമാ ചിത്രീകരണത്തിനായി 25,000 രൂപ, സീരിയലുകൾക്ക് 17,500 രൂപ, ഡോക്യുമെന്ററിക്ക് 7,500 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. സ്റ്റിൽ ക്യാമറ ഉപയോഗത്തിന് 350 രൂപയും വീഡിയോ ക്യാമറയ്‌ക്ക് 750 രൂപയുമാണ് പുതിയ നിരക്ക്.

ഭക്തർക്ക് മൊബൈൽ ഫോണിൽ ചിത്രങ്ങളെടുക്കുന്നതിന് ഉപാധികളോടെ അനുവദിക്കും. വിവാഹം, ചോറൂണ്,തുലാഭാരം പോലെയുള്ള ചടങ്ങുകൾക്ക് ഭക്തർക്ക് ക്യാമറകൾ ഉപയോഗിക്കാവുന്നതാണ്. ശബരിമല, പുരാവസ്തു പ്രാധാന്യമുള്ള മഹാക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ഉപാധികളോടെ ആയിരിക്കും ചിത്രീകരണത്തിന് അനുമതി നൽകുക. ചിത്രീകരണ വേള ഭക്തജനങ്ങൾക്കോ ക്ഷേത്രാചരങ്ങൾക്കോ തടസമില്ലാത്ത വിധം ദിവസം പത്ത് മണിക്കൂർ മാത്രമായി ചുരുക്കുകയും ചെയ്തു.

ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ചിത്രീകരണത്തിനും കർശന ഉപാധികൾ വരുമെന്ന് അറിയിച്ചിട്ടുണ്ട്. ക്ഷേത്രാചാര മര്യാദകൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തിരക്കഥയുടെ ഉള്ളടക്കമോ കഥാസാരമോ ഇനി മുതൽ ബോർഡിനെ മുൻകൂറായി ബോധ്യപ്പെടുത്തേണ്ടി വരും. ഗാന-നൃത്ത രംഗങ്ങളടക്കം ചിത്രീകരിക്കുന്നതിന് അനുചിതമായാണോ എന്ന് പരിശോധയുണ്ടാകുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

Related Articles

Latest Articles