പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരി വാസന്തി ബെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സഹോദരി ശശി ദേവിയും കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലെ ഗർവാളിലെ നീലകണ്ഠ മഹാദേവ ക്ഷേത്രത്തിൽ വെച്ച് അപ്രതീക്ഷിതമായി കണ്ടു മുട്ടി.
സാവൻ മാസത്തിൽ മഹാദേവനെ തൊഴുത് അനുഗ്രഹം വാങ്ങാനാണ് വാസന്തി ബെൻ തന്റെ ഭർത്താവിനൊപ്പം നീലകണ്ഠ മഹാദേവ ക്ഷേത്രത്തിലെത്തിയത്.
ആധുനിക ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരികളുടെ സഹോദരികൾ തമ്മിലുള്ള കൂടിക്കാഴ്ച! പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗിയുടെയും സഹോദരിമാർ ഉത്തരാഖണ്ഡിലെ ക്ഷേത്രത്തിൽ വെച്ച് കൂടിക്കാഴ്ച നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലാകുന്നു pic.twitter.com/3uL0liC18M
— Tatwamayi News (@TatwamayiNews) August 5, 2023
ആധുനിക ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരികളുടെ സഹോദരികൾ തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ ദൃശ്യങ്ങൾ ബിജെപി നേതാവ് അജയ് നന്ദ എക്സ് പ്ലാറ്റ് ഫോമിൽ (ട്വിറ്റർ) പങ്കുവച്ചു. “പ്രധാനമന്ത്രി മോദിയുടെ സഹോദരി ബസന്തി ബെന്നിന്റെയും മുഖ്യമന്ത്രി യോഗിയുടെ സഹോദരി ശശി ദേവിയുടെയും കൂടിക്കാഴ്ച ലാളിത്യത്തിന്റെയും ഇന്ത്യൻ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സത്തയെ പ്രതിനിധീകരിക്കുന്നു ” എന്ന അടിക്കുറിപ്പോടെ പങ്ക് വച്ചിരിക്കുന്ന വീഡിയോ ഇപ്പോൾ വൈറലാവുകയാണ്
പ്രധാനമന്ത്രി മോദിയുടെ സഹോദരി കുടുംബത്തോടൊപ്പം ഋഷികേശ് തീർത്ഥാടനത്തിലാണ്. ദയാനന്ദാശ്രമത്തിൽ താമസിച്ച ശേഷം നീലകണ്ഠ മഹാദേവ ക്ഷേത്രത്തിൽ സന്ദർശിക്കുന്ന വേളയിലാണ് യോഗിയുടെ സഹോദരിക്ക് ഇവിടെ കടയുണ്ടെന്ന് വാസന്തി ബെൻ അറിയുന്നത്. ഇതോടെ ഇവിടെയെത്തി ശശി ദേവിയെ കാണാൻ അവർ തീരുമാനിക്കുകയായിരുന്നു. പൂജ ദ്രവ്യങ്ങൾ വിൽക്കുന്ന കടയാണ് ശശി ദേവി നടത്തുന്നത്. അതിനടുത്ത് അവരുടെ ഭർത്താവ് ചെറിയ ചായക്കടയും നടത്തുന്നുണ്ട് . മുഖ്യമന്ത്രി യോഗിയുടെ കുടുംബവേരുകൾ ഉത്തരാഖണ്ഡിലാണ് , അദ്ദേഹത്തിന്റെ കുടുംബം ഇപ്പോഴും പഞ്ചൂർ ഗ്രാമത്തിലാണ് താമസിക്കുന്നത്.

