Cinema

“അനന്തൻറെ മോൻ ഇപ്പോഴും നാടുവാഴി തന്നെ” : സുഹൃത്തിനൊപ്പം ബിഎംഡബ്ല്യു സൈക്ലിംഗ് ആസ്വദിച്ച് മോഹൻലാൽ: വിഡിയോ വൈറൽ

മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ പൊതുവെ ഫിറ്റ്നസില്‍ വലിയ ശ്രദ്ധയാണ് പുലര്‍ത്തുന്നത്. എക്കാലത്തും കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്ന എന്തു മാറ്റങ്ങള്‍ക്കും തയ്യാറായിരുന്ന മോഹന്‍ലാല്‍ ഇപ്പോള്‍ അതിനായി ശരീരഭാരം കുറയ്ക്കുന്നതടക്കമുള്ള മേക്കോവറുകള്‍ക്കും തയ്യാറാവുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ജിമ്മില്‍ നിന്നുള്ള വ്യായാമത്തിന്‍റെ ചിത്രങ്ങളും വീഡിയോയുമൊക്കെ അദ്ദേഹം തന്നെ പലപ്പോഴും പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ വെള്ള ടീഷർട്ടും ഷോർട്സുമണിഞ്ഞ് ബിഎംഡബ്ല്യു സൈക്കിളിൽ പായുന്ന നടൻ മോഹൻലാലിന്റെ വി‍ഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രഭാത വ്യായാമത്തിനിടെ ന​ഗരത്തിലൂടെ സൈക്കിളിൽ പോകുന്ന താരത്തെ വിഡിയോയിൽ കാണാം. മോഹന്‍ലാലിന്‍റെ അടുത്ത സുഹൃത്തായ സമീര്‍ ഹംസയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പോസ്റ്റ് ചെയ്തത്. സൈക്കിള്‍ ചവിട്ടുന്ന മോഹന്‍ലാലിനൊപ്പം മറ്റൊരു സൈക്കിളിലേറി സമീറുമുണ്ട്.

”നാടുവാഴികള്‍” എന്ന ചിത്രത്തിലെ ‘രാവിന്‍ പൂന്തേന്‍’ എന്നു തുടങ്ങുന്ന ഗാനമാണ് വീഡിയോയില്‍ സമീര്‍ നൽകിയിരിക്കുന്നത്. കൂടാതെ ചിത്രത്തിലെ കഥാപാത്രത്തെ ഓര്‍മ്മിപ്പിച്ച് ”അനന്തൻറെ മോൻ ഇപ്പോഴും നാടുവാഴി തന്നെ” എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്.

നടന്റെ വർക്കൗട്ട് വീഡിയോകൾ ഇടയ്ക്കിടെ വൈറലാകാറുണ്ടെങ്കിലും സൈക്ലിങ് വിഡിയോകൾ അപൂർവ്വമായാണ് ആരാധകരെ തേടിയെത്തുന്നത്. കാഫ് മസിലുകൾക്ക് വേണ്ടി വ്യായാമം ചെയ്യുന്ന മോഹൻലാലിന്റെ വിഡിയോ അടുത്തിടെ വൈറലായിരുന്നു. അതേസമയം ശാരീരികമായ ഒട്ടേറെ തയ്യാറെടുപ്പുകള്‍ ആവശ്യം വരുന്ന ഒരു സ്പോര്‍ട്സ് ഡ്രാമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്. ഒരു ബോക്സറുടെ കഥയാണ് അത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ബോക്സറാണ് മോഹന്‍ലാല്‍. ചിത്രത്തിനുവേണ്ടി നടത്തേണ്ട തയ്യാറെടുപ്പുകളെക്കുറിച്ച് പ്രിയന്‍ നേരത്തെ പറഞ്ഞിരുന്നു

ചിത്രത്തിനുവേണ്ടി ലാല്‍ ആദ്യം 15 കിലോ ശരീരഭാരം കുറയ്ക്കണം. പിന്നീട് അത് തിരിച്ചുപിടിക്കണം. അതുകൂടാതെ പത്ത് കിലോ കൂട്ടുകയും വേണം. ശരീരഭംഗി നഷ്ടപ്പെട്ട, പ്രായമാവുന്ന ഭാഗം അവതരിപ്പിക്കാനാണ് ശരീരഭാരം കൂട്ടേണ്ടിവരിക. അദ്ദേഹത്തിന് അത് സാധിക്കുമോ? തീര്‍ച്ഛയായും അദ്ദേഹത്തെക്കൊണ്ട് അതിനു കഴിയും. മോഹന്‍ലാലിന് ചെയ്യാന്‍ പറ്റാത്തതായി എന്തെങ്കിലുമുണ്ടോ?”. നിലവിൽ മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഏറെ വിവാദങ്ങൾക്ക് ശേഷം തിയറ്റർ റിലീസ് പ്രഖ്യാപിച്ചതിന്റെ ആവേശത്തിലാണ് ആരാധകർ. ചിത്രം ഡിസംബർ 2ന് തിയറ്ററുകളിലെത്തും.

B4 Admin

Recent Posts

വീട്ടില്‍ പാറ്റ ശല്യം കൂടിയാല്‍ എന്താണ് പരിഹാരം ?

അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…

9 hours ago

വിമാനത്തില്‍ നിന്നിറങ്ങാന്‍ പോലും അനുവദിച്ചില്ല. സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കേയെയും വക്താക്കളെയും റണ്‍വേയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത് ദില്ലി പോലീസ്

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…

10 hours ago

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധം: പിണറായി വിജയനും എം എ ബേബിയും അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കളെ ദില്ലി പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…

10 hours ago

ഹൈക്കോടതി ഉത്തരവില്‍ ഞെട്ടി പിണറായി. മാസപ്പടി കേസില്‍ എസ്‌ഐടിയെ തള്ളി കോടതി, പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ്

തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…

11 hours ago

മുന്നില്‍ രമേശ് ചെന്നിത്തലയും കെ.എം. ഷാജിയും. സെപ്റ്റംബറില്‍ വിദേശത്ത് പറന്നത് ആറ് ജനപ്രതിനിധികള്‍, യാത്രകളില്‍ സുതാര്യതയില്ലെന്ന് വ്യാപക ആക്ഷേപം

കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…

11 hours ago

രാഷ്ട്രപതി വോട്ട് ചോരി ആരോപണം അനുകൂലിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ വാദം വ്യാജം. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളി

ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…

12 hours ago