Sunday, December 14, 2025

“വിശപ്പടക്കാന്‍ സൊമാറ്റോയിലെ ഹലാല്‍ ചിക്കന്‍ ഹിന്ദുവിന് വേണ്ട”; വിദ്യാസാഗര്‍ ഗുരുമൂര്‍ത്തിയുടെ പോസ്റ്റ് വൈറല്‍

കോഴിക്കോട്; സൊമാറ്റോ ഭക്ഷണ വിവാദത്തിന് പിന്നാലെ വേദാന്ത ആചാര്യന്‍ വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി ഫേസ്ബുക്കിലിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു.ഭക്ഷണം ഹലാലാക്കുന്നത് ബിസ്മി മന്ത്രിച്ചാണ്.ഭക്ഷണം കഴിക്കുന്തോറും അത് മനസ്സിനെ സ്വാധീനിക്കുകയും ചെയ്യും.കഴിക്കുന്ന ആഹാരം മനസ്സായി തീരുന്നുവെന്നാണ് ഹൈന്ദവ പ്രമാണങ്ങളില്‍ പറയുന്നത്.മുസ്ലീങ്ങളുടെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചാല്‍ തെറ്റില്ലെന്നും അവര്‍ മന്ത്രിച്ച് ഇസ്ലാമിക വിശ്വാസ പ്രകാരം ഭക്ഷണം തയ്യാറാക്കുന്പോഴാണ് പ്രശ്നമെന്നും വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

നമ്മുടെ പെണ്‍കുട്ടികള്‍ മതം മാറി ഒളിച്ചോടുന്നത് ഇസ്ലാമിക ഭക്ഷണം ഉള്ളില്‍ ചെന്ന ശേഷമാണ്.ആണ്‍കുട്ടികള്‍ കൂട്ടുകൂടി ഹലാല്‍ കഴിച്ച ശേഷം പതുക്കെ നോന്പെടുക്കാനും ഒരുന്പെടുന്നു.ഭക്ഷണം തന്നെയാണ് വില്ലനെന്നും വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി എഫ്.ബി പോസ്റ്റില്‍ പരാമര്‍ശിക്കുന്നു.തീവ്രസങ്കല്‍പങ്ങളാണ് ഭക്ഷണത്തില്‍ ചെലുത്തപ്പെടുന്നത്. ഇനി അങ്ങനെയൊന്നുമില്ലെന്നാണ് വാദമെങ്കില്‍ ബിസ്മി ചൊല്ലിയില്ലെങ്കിലും കുഴപ്പമില്ലല്ലോയെന്നും ഗുരുമൂര്‍ത്തി ചോദിക്കുന്നു

വിശപ്പടക്കാന്‍ സൊമാറ്റോയിലെ ഹലാല്‍ ചിക്കന്‍ ഹിന്ദുവിന് വേണ്ട.ഹിന്ദുക്കള്‍ മൃഗബലിക്കുള്ള മന്ത്രപ്രയോഗം ചെയ്ത് കോഴിമാസം വിറ്റാല്‍ വരി നിന്ന് കളിയാക്കുമെന്നത് ഊഹിക്കാമെന്നതേയുള്ളൂവെന്നും പോസ്റ്റില്‍ ഊന്നിപ്പറയുന്നു.

വിശപ്പിന്‍റെ മഹത്വം ഉദ്ഘോഷിക്കുന്നവര്‍ ഒന്ന് ചിന്തിക്കുക. ഭക്ഷണപ്പൊതിക്ക് മേലെ ഹലാല്‍ എന്നതിന് പകരം മന്ത്രിച്ച് “ഹൈന്ദവമാക്കിയ കോഴിയിറച്ചി” എന്നാണെങ്കില്‍ എത്ര മുസ്ലീങ്ങള്‍ പണം കൊടുത്തു വാങ്ങുമെന്ന് ഗുരുമൂര്‍ത്തി എഫ് ബി പോസ്റ്റിലൂടെ ചോദിക്കുന്നു.ഭരണകൂടം പലവിധത്തില്‍ മതം മാറ്റാന്‍ നിര്‍ബന്ധിക്കുന്ന നിലനില്‍പ്പില്ലാത്ത ഹിന്ദുവിന്‍റെ ചോദ്യമാണിതെന്നും ഇതിന് ഉത്തരം നല്‍കണമെന്നും പറഞ്ഞാണ് വേദാന്ത ആചാര്യന്‍ കൂടിയായ വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി തന്‍റെ എഫ് ബി പോസ്റ്റിലെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

https://www.facebook.com/photo.php?fbid=1318423054987456&set=a.350816545081450&type=3&theater

സൊമാറ്റോ ഭക്ഷണ വിവാദത്തിന്‍റെ പേരില്‍ വിശപ്പിന്‍റെ മഹത്വം ഉദ്ഘോഷിക്കുന്നവര്‍ ചിന്തിക്കുക-

Related Articles

Latest Articles