Monday, January 5, 2026

രാഹുൽ ഗാന്ധി ബ്ലഫർ ഗാന്ധി: കൂറ്റൻ ട്രോളുമായി വിദ്യാസാഗർ ഗുരുമൂർത്തി

രാഹുൽ ഗാന്ധി, ‘ബ്ളഫർ ഗാന്ധി’ ആണന്ന് വിദ്യാസാഗർ ഗുരുമൂർത്തി. രാഹുൽ ഗാന്ധി തുടങ്ങി വച്ചത്, തുടർന്ന് കൊണ്ട്, ഇംഗ്ലീഷ് ഡിക്ഷ്ണറിയിലേക്ക് രണ്ടു വാക്കുകൾ കൂടി എന്റെ സംഭാവനയായി ഇരിക്കട്ടെ എന്ന് പറഞ്ഞാണ്, ഗുരുമൂർത്തിയുടെ ട്വീറ്റ് പുറത്തു വന്നിരിക്കുന്നത്. ‘ഗ്ലിബ് ഗാന്ധി’ (നുണയൻ ഗാന്ധി), ‘ബ്ളഫർ ഗാന്ധി’ എന്നീ വാക്കുകളാണ് രാഹുൽ ഗാന്ധിയുടെ നുണകളെ പരിഹസിച്ച്, ഗുരുമൂർത്തി ട്വീറ്റ് ചെയ്തത്.

‘മോദിലൈ’ എന്ന വാക്ക്, ഓക്സ്ഫോർഡ് ഡിക്ഷ്ണറിയിൽ ഉണ്ടെന്ന രീതിയിൽ പ്രചാരണം നടത്തിയത്, ഓക്സ്ഫോർഡ് തന്നെ മറു ട്വീറ്റിലൂടെ പൊളിച്ചടുക്കിയിരുന്നു. ഇതേ തുടർന്ന് രാഹുൽ ഗാന്ധി വൻ രീതിയിൽ വിമർശിക്കപ്പെടുകയും, ട്രോൾ ചെയ്യപ്പെടുകയുമുണ്ടായി. ഇതിന് പിന്നാലെയാണ് യുവ ഹിന്ദു പ്രഭാഷകനും, ശബരിമല വിഷയത്തിൽ വിശ്വാസ സംരക്ഷണത്തിനായി മുൻനിര പോരാട്ടം നയിച്ച ഹൈന്ദവ നേതാവുമായ, വിദ്യാസാഗർ ഗുരുമൂർത്തിയുടെ ട്വീറ്റ്. സമൂഹമാദ്ധ്യമങ്ങൾ ഇതേറ്റെടുത്തു കഴിഞ്ഞു.

Related Articles

Latest Articles