Sunday, December 21, 2025

കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിൽ മിന്നൽ പരിശോധനയുമായി വിജിലൻസ് ; 22,40,000 രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തൽ

തിരുവനന്തപുരം : കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധനയിൽ വമ്പൻ ക്രമക്കേസ്‌ കണ്ടെത്തിയതായി വിവരം. ഫ്ലാറ്റ്, ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 22,40,000 രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്.

ഫെബ്രുവരിയിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. സബ് രജിസ്ട്രാർ അവധിയായിരുന്ന സമയത്ത് ചുമതല ജൂനിയർ സൂപ്രണ്ടിനായിരുന്നു. ഈ സമയത്ത് ഇയാൾ സ്വകാര്യ ഫ്ലാറ്റ് കമ്പനിയിൽ നിന്ന് അഞ്ച് അപ്പാർട്ട്മെന്റുകൾ വാങ്ങിയതിന് ഒരു ശതമാനം മാത്രം നികുതി ചുമത്തിക്കൊണ്ട് പതിപ്പിച്ചു നൽകിയെന്നാണ് ആരോപണം.സബ് രജിസ്ട്രാർ അവധിയിലായിരിക്കുമ്പോൾ ജൂനിയർ സൂപ്രണ്ടിന് ഇത്തരത്തിൽ പതിച്ചുനൽകുന്നതിന് അധികാരമില്ല എന്നിരിക്കെയായിരുന്നു നടപടി. കണക്കിൽപ്പെടാത്ത 5,550 രൂപയും പരിശോധനയിൽ കണ്ടെടുത്തു. നിലവിൽ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.

Related Articles

Latest Articles