Kerala

വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; മദ്യപിച്ച് ക്ഷേത്രത്തിൽ ജോലിക്കെത്തിയ ദേവസ്വം ജീവനക്കാരനെ സസ്പെൻഡ് ചെയ്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ്

കൊല്ലം: ക്ഷേത്രത്തിൽ മദ്യപിച്ച് ഡ്യൂട്ടിക്ക് ഹാജരായ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ക്ഷേത്ര ജീവനക്കാരനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. മദ്യപിച്ച് ഡ്യൂട്ടിക്ക് ഹാജരായ കൊല്ലം പനയ്ക്കൽത്തൊടി ദേവസ്വത്തിലെ തകിൽ ജീവനക്കാരനായ ടി.സതീഷ് കുമാറിനെയാണ് സർവ്വീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ മധ്യമേഖലാ വിജിലൻസ് വിഭാഗം പനയ്ക്കൽത്തൊടി ദേവസ്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് സതീഷ് കുമാർ മദ്യപിച്ച് ജോലിക്കെത്തിയതായി കണ്ടെത്തിയത്.

തുടർന്ന് സതീഷ് കുമാറിനെ മെഡിക്കൽ പരിശോധനക്ക് വിധേയനാക്കുകയായിരുന്നു. ഡോക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷമാണ് വകുപ്പ് തല നടപടിക്കായി വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചത്.

തിരുവിതാംകൂർ ദേവസ്വം കമ്മീഷണറാണ് തകിൽ വാദകനായ സതീഷ് കുമാറിനെ സർവ്വീസിൽ നിന്ന് സസ്പെൻ്റ് ചെയ്തുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

admin

Recent Posts

പൂഞ്ച് ഭീകരാക്രമണം; മൂന്ന് ഭീകരരെയും വധിച്ച് സുരക്ഷാ സേന ! വൻ ആയുധ ശേഖരം പിടിച്ചെടുത്തു

ദില്ലി: എന്‍ഐഎ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ മൂന്ന് ഭീകരരെ ഒടുവിൽ കശ്മീരില്‍ സുരക്ഷാ സേന വധിച്ചു. കശ്മീരിലെ കുല്‍ഗാം ജില്ലയില്‍…

11 mins ago

മുംബൈയിൽ ഷവർമ കഴിച്ച് 19 കാരന്റെ മരണം; തെരുവോര കച്ചവടക്കാർ അറസ്റ്റിൽ‌‌; അന്വേഷണത്തിൽഉപയോ​ഗിക്കുന്നത് അഴുകിയ ഇറച്ചിയെന്ന് കണ്ടെത്തൽ

മുംബൈ: ഷവർമ കഴിച്ച് 19-കാരൻ മരിച്ചതിൽ രണ്ട് പേർ അറസ്റ്റിൽ. തെരുവോര കച്ചവടക്കാരായ ആനന്ദ് കുബ്ല, അഹമ്മദ് ഷെയ്ഖ് എന്നിവരാണ്…

48 mins ago

‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയ്ക്ക് മറ്റൊരു ട്വിസ്റ്റ്! 18 വർഷം മുൻപ് യഥാർത്ഥ ‘മഞ്ഞുമ്മൽ ബോയ്‌സി’നെ പീഡിപ്പിച്ച പോലീസുകാരെക്കുറിച്ച് തമിഴ്നാട്ടിൽ അന്വേഷണം

ചെന്നൈ: 18 വർഷം മുൻപ് യഥാർഥ ‘മഞ്ഞുമ്മൽ ബോയ്‌സി’നെ പീഡിപ്പിച്ച പോലീസുകാരെക്കുറിച്ച് തമിഴ്നാട്ടിൽ അന്വേഷണം. 2006-ൽ നടന്ന സംഭവത്തിൽ നിലമ്പൂർ…

51 mins ago

ഐസിയു പീഡനക്കേസ്; ഡോ. പ്രീതിക്കെതിരായി അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് തുടക്കം; അതിജീവിതയിൽ നിന്ന് ഇന്ന് മൊഴിയെടുക്കും

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതിക്കെതിരായി അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് തുടക്കം. പരാതി അന്വേഷിക്കുന്ന…

1 hour ago

അസം കോൺഗ്രസിന്റെ പ്രൊഫൈൽ ചിത്രം ടെസ്ലയുടെ ലോഗോ! എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് സ്ഥിരീകരണം; പോലീസിൽ പരാതി നൽകി

ഗുവാഹട്ടി: അസമിൽ കോൺഗ്രസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. കഴിഞ്ഞ ദിവസമാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. പ്രൊഫൈൽ ചിത്രമായി…

2 hours ago