nayanthara vignesh shivan
തെന്നിന്ത്യയുടെ പ്രിയപ്പെട്ടവരാണ് വിഘ്‍നേശ് ശിവനും, നയൻതാരയും. ഇരുവരും തമിഴകത്തെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ മത്സരിക്കുകയാണ്. സംവിധാനവും മാത്രമവുമല്ല നിര്‍മാതാക്കള്‍ എന്ന നിലയിലും ഇരുവരും മുന്നേറുകയാണ്. ഇപ്പോഴിതാ വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും ഉടമസ്ഥതയിലുള്ള റൗഡി പിക്ചേഴ്‍സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ്.
നവാഗതനായ അരുണ്‍ ആണ് ചിത്രം സംവിധാനം ചെയുന്ന ചിത്രത്തിന് ഊരുകുരുവി എന്നാണ് പേരിട്ടിരിക്കുന്നത്. ബിഗ് ബോസിലുടെയും പ്രേക്ഷകപ്രീതി നേടിയ കവിനാണ് ചിത്രത്തില്‍ നായകനാകുന്നത്. രസകരമായ ഒരു വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഊരുകുരുവി എന്ന പുതിയ ചിത്രത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. റൗഡി പിക്‌ചേഴ്‍സ് നിര്‍മിച്ച ചിത്രമായ ‘കൂഴങ്കല്‍’ അടുത്തിടെ റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ ടൈഗര്‍ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. പി എസ് വിനോദ് രാജ് ആണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. വസന്ത് രവി നായകനാവുന്ന ‘റോക്കി’യും റൗഡി പിക്‌ചേഴ്‌സ് ആണ് നിര്‍മ്മിക്കുന്നത്.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…