vijay babu in temple
കൊച്ചിയിൽ യുവനടിയെ ലൈംഗികമായി ആക്രമിച്ച കേസിൽ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു 39 ദിവസങ്ങൾക്ക് ശേഷം ഇന്ന് കൊച്ചിയിലെത്തി. നടി പരാതി നൽകിയത് മുൻകൂട്ടി അറിഞ്ഞ് ഇയാൾ വിദേശത്തേക്ക്കടക്കുകയായിരുന്നു. ഇന്ന് രാവിലെ 9ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിൽ എത്തിയ ശേഷം വിജയ് ബാബു നേരെ പോയത് ആലുവയിലെ ദത്ത ആഞ്ജനേയ ക്ഷേത്ര സന്ദര്‍ശനത്തിനുവേണ്ടിയായിരുന്നു. ഭാര്യ സ്മിതയും ക്ഷേത്ര ദർശന സമയത്ത് ഒപ്പം ഉണ്ടായിരുന്നു.
കോടതിയിൽ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സത്യം തെളിയുമെന്നും കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നും എയര്‍പോര്‍ട്ടിൽ വെച്ച് വിജയ് ബാബു മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
കേസിൽ താരത്തിന് ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ 39 ദിവസങ്ങൾക്ക് ശേഷമാണ് ജോര്‍ജിയയിൽ നിന്ന് കൊച്ചിയിൽ താരമെത്തിയത്. ഇന്ന് സൗത്ത് പോലീസ് സ്റ്റേഷനിൽ ഹാജരാകുമെന്നും സൂചനയുണ്ട്. അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശമുള്ളതിനാൽ ഇയാളെ ചോദ്യം ചെയ്ത് വിട്ടയക്കും എന്നാണ് അറിയാൻ കഴിയുന്നത്.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…