Cinema

പിറന്നാൾ ദിനത്തിൽ മാസ് ലുക്കിൽ വിജയ്; ലിയോ ഫസ്റ്റ്‌ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍

നടൻ ഇളയ ദളപതി വിജയ്‌യുടെ പിറന്നാൾ ദിനത്തിൽ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ലിയോയുടെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റർ പുറത്തുവിട്ട് സംവിധായകൻ ലോകേഷ് കനകരാജ്. പോസ്‌റ്ററിൽ ചുറ്റിക ആഞ്ഞ് വീശുന്ന വിജയ്‌യെ കാണാം. ഒപ്പം രക്തം ചിന്തുന്നതും, കൈവിരലുകളും വ്യക്തമാണ്. പ്രവചനങ്ങൾക്ക് അതീതമായ ലോകേഷ് സ്‌റ്റൈൽ പോസ്‌റ്റർ തന്നെയാണ് ഇക്കുറിയും ആരാധകർക്കായി ഒരുക്കിയിരിക്കുന്നത്.

അതേസമയം, ലിയോ ഒരു സമ്പൂർണ ആക്ഷൻ ത്രില്ലർ തന്നെയായിരിക്കുമെന്ന് ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റർ ഉറപ്പ് നൽകുന്നുണ്ട്. മാസ്‌റ്റർ എന്ന ചിത്രത്തിന് ശേഷം വിജയ്‍യും ലോകേഷും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ലിയോ. ആരാധകർ വളരെ ആവേശത്തോട് കൂടിയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. 14 വർഷത്തിനുശേഷം സൂപ്പർ ജോഡികളായ വിജയ്‍യും തൃഷയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

അടുത്തിടെ ചിത്രത്തിലെ ഒരു ഗാനത്തിന്റെ പ്രോമോ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Anandhu Ajitha

Recent Posts

ഹമാസിനെ ചുട്ടെരിച്ച വജ്രായുധം ഭാരതത്തിന് കൈമാറാൻ ഇസ്രായേൽ

ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…

2 hours ago

ഭൂമിയുടെ വലിപ്പം ! സൂര്യന്റെ ഭാരം !! വൈറ്റ് ഡ്വാർഫിന്റെ സവിശേഷത തിരിച്ചറിഞ്ഞ് ശാസ്ത്രലോകം

ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…

2 hours ago

നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല ! ഉത്തരം ഈ മന്ത്രത്തിലുണ്ട് | SHUBHADINAM

നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…

2 hours ago

തായ്‌വാന്റെ എഫ്-16 വിമാനംഅപ്രത്യക്ഷമായി !! തിരച്ചിൽ ഊർജ്ജിതം

കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…

2 hours ago

അറ്റ്ലാന്റിക്കിൽ നാടകീയ നീക്കം; റഷ്യൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം ; സൈനിക ഏറ്റുമുട്ടൽ ഒഴിവായത് തലനാരിഴയ്ക്ക്

വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…

13 hours ago

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് ! ബജറ്റ് സമ്മേളനത്തിന്റെ കലണ്ടറിന് അംഗീകാരം നൽകി പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ;തുടർച്ചയായ ഒമ്പതാം ബജറ്റുമായി ചരിത്രം കുറിക്കാൻ നിർമല സീതാരാമൻ

ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…

13 hours ago