vijay-nair-arrested
ദില്ലി : മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് വ്യവസായി വിജയ് നായരെ ദില്ലി റൂസ് അവന്യൂ കോടതി ഒക്ടോബര്‍ 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നേരത്തെ ഒക്ടോബര്‍ 6 വരെ ഇയാളെ സിബിഐ കസ്റ്റഡിയില്‍ വിട്ടിരുന്നു. വിജയ് നായരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടപ്പോള്‍ വിജയ്യുടെ അഭിഭാഷകന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. അതിനാലാണ് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതിയായ ദില്ലി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 27നാണ് വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തത്. കേസില്‍ വിജയ് നായര്‍ പ്രധാന ഗൂഢാലോചനക്കാരിലൊരാളാണെന്നും മദ്യ ലൈസന്‍സ് അനുവദിച്ചതിലെ ക്രമക്കേടുകളില്‍ പങ്കുണ്ടെന്നും വൃത്തങ്ങള്‍ പറയുന്നു. അഴിമതിക്കേസില്‍ വിജയ് നായരെ ചോദ്യം ചെയ്യാന്‍ സിബിഐ ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു.
നേരത്തെ,ദില്ലി മദ്യനയ അഴിമതിക്കേസില്‍ പ്രതികളാക്കിയ എട്ട് വ്യക്തികള്‍ക്കെതിരെ സിബിഐ ഓഗസ്റ്റ് 21ന് ലുക്ക് ഔട്ട് സര്‍ക്കുലര്‍ (എല്‍ഒസി) പുറപ്പെടുവിച്ചിരുന്നു. അതിൽ വിജയ് നായരും ഉൾപ്പെടും.
ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…
പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…
മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…
കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…
ഡല്‍ഹി : പോക്സോ കേസിലെ അതിജീവിതയായ പത്തുവയസുകാരി മാനസികമായ പിന്തുണയുമായി ദില്ലി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ.…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…