Monday, May 20, 2024
spot_img

ദില്ലി മദ്യനയ അഴിമതി കേസ് ; വ്യവസായി വിജയ് നായരെ ഒക്ടോബര്‍ 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ദില്ലി റൂസ് അവന്യൂ കോടതി

ദില്ലി : മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് വ്യവസായി വിജയ് നായരെ ദില്ലി റൂസ് അവന്യൂ കോടതി ഒക്ടോബര്‍ 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നേരത്തെ ഒക്ടോബര്‍ 6 വരെ ഇയാളെ സിബിഐ കസ്റ്റഡിയില്‍ വിട്ടിരുന്നു. വിജയ് നായരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടപ്പോള്‍ വിജയ്യുടെ അഭിഭാഷകന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. അതിനാലാണ് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതിയായ ദില്ലി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 27നാണ് വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തത്. കേസില്‍ വിജയ് നായര്‍ പ്രധാന ഗൂഢാലോചനക്കാരിലൊരാളാണെന്നും മദ്യ ലൈസന്‍സ് അനുവദിച്ചതിലെ ക്രമക്കേടുകളില്‍ പങ്കുണ്ടെന്നും വൃത്തങ്ങള്‍ പറയുന്നു. അഴിമതിക്കേസില്‍ വിജയ് നായരെ ചോദ്യം ചെയ്യാന്‍ സിബിഐ ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു.

നേരത്തെ,ദില്ലി മദ്യനയ അഴിമതിക്കേസില്‍ പ്രതികളാക്കിയ എട്ട് വ്യക്തികള്‍ക്കെതിരെ സിബിഐ ഓഗസ്റ്റ് 21ന് ലുക്ക് ഔട്ട് സര്‍ക്കുലര്‍ (എല്‍ഒസി) പുറപ്പെടുവിച്ചിരുന്നു. അതിൽ വിജയ് നായരും ഉൾപ്പെടും.

Related Articles

Latest Articles