Cinema

കുറുപ്പ് ചിത്രത്തിന് പിന്നാലെ വിജയ്‌യുടെ ‘ബീസ്റ്റി’നും കുവൈത്തില്‍ വിലക്ക്

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് ബീസ്റ്റ്. നെല്‍സനാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം വിജയുടെ 65മത് സിനിമ കൂടെയാണ് ബീസ്റ്റ്. വിജയ് ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ ആയതിനാൽ ചിത്രത്തിന്റെ അപ്ഡേഷനുകളെല്ലാം തന്നെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ആരാധകരെയും സിനിമാസ്വാദകരെയും കൂടുതൽ ആവേശത്തിലാഴ്ത്താൻ ബിസ്റ്റ് ട്രെയിലർ കഴിഞ്ഞ ദിവസമാണ് എത്തിയത് എന്നാൽ ഇപ്പോഴിതാ മറ്റൊരു വാർത്തയാണ് എത്തുന്നത്.

വിജയ് നായകനാകുന്ന ചിത്രം ‘ബീസ്റ്റി’ന് കുവൈത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നേരത്തെ ‘കുറുപ്പ്’, ‘എഫ്‍ഐആര്‍’ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ ‘ബീസ്റ്റി’നും കുവൈത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയതിന്റെ കാരണം വ്യക്തമല്ല. ‘ബീസ്റ്റ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടത് വൻ ഹിറ്റായിരുന്നു. ‘വീരരാഘവന്‍’ എന്ന സ്‍പൈ ഏജന്‍റ് ആണ് വിജയിയുടെ കഥാപാത്രം.

ചിത്രം ഏപ്രിൽ 13ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ആദ്യം ഏപ്രിൽ 14 നാണ്‌ ബീസ്റ്റ് റിലീസിനായി ഒരുങ്ങിയിരുന്നത്‌. എന്നാൽ ഏപ്രിൽ 14നു കെജിഎഫ് 2 റിലീസ് ചെയ്യുന്നതിന്റെ ഭാഗമായി വിജയ് നായകനാകുന്ന ‘ബീസ്റ്റ്’ ഏപ്രിൽ 13നാണ് റിലീസിനെത്തുന്നത്. സൺ പിക്ചേഴ്സ് ആണ് സിനിമയുടെ റിലീസ് ഡേറ്റ് ഔദ്യോഗികമായി അറിയിച്ചത്. ബ്രഹ്മാണ്ഡ ചിത്രമായ കെജിഎഫ് 2വുമായി ആദ്യ ദിന ക്ലാഷ് ഒഴിവാക്കുന്നതിൻറെ ഭാഗമായാണ് ബീസ്റ്റ് ഒരു ദിവസം മുൻപ് എത്തുന്നതെന്നാണ് സൂചന.

സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‍ഡെയാണ് നായിക. കൂടാതെ മലയാളത്തിൽ നിന്നും നടൻ ഷൈൻ ടോം ചാക്കോയും നടി അപർണ ദാസും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നുണ്ട്. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്.

എന്തായാലും ഫസ്റ്റ്ഡേ ക്ലാസ് ഒഴിവാക്കിയെങ്കിലും തമിഴ്നാട്ടില്‍ അടക്കം ഉത്സവ സീസണിലെ വാരത്തില്‍ ഇരുപടങ്ങളും തമ്മില്‍ മത്സരം ഇതോടെ ഉറപ്പായി. കേരളത്തില്‍ അടക്കം ഇരുപടങ്ങളും പ്രതീക്ഷിക്കുന്ന വലിയ പ്രക്ഷേക സമൂഹം ഉണ്ട്.

B4 Admin

Recent Posts

ഭാരതരത്നം എൽ.കെ. അദ്വാനി നൂറാം വയസ്സിലേക്ക്: അദ്ദേഹത്തിന്റെ അടിയുറച്ച ആശയശുദ്ധിയെയും ഇച്ഛാശക്തിയെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി!

ഭാരതീയ ജനതാ പാർട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിലും രാജ്യത്തിന്റെ രാഷ്ട്രീയ ഗതിമാറ്റുന്നതിലും ചരിത്രപരമായ പങ്കുവഹിച്ച മുതിർന്ന രാഷ്ട്രതന്ത്രജ്ഞനും ഭാരതരത്നവുമായ എൽ.കെ. അദ്വാനി…

36 seconds ago

സനാതന ധർമ്മ പുനരുത്ഥാനത്തിന് വഴിവിളക്കായി സ്വാമി ദയാനന്ദ സരസ്വതിയുടെ തത്ത്വചിന്തകൾ; നിർവാൺ ദിവസിൽ ദീപ്തമായി ‘വേദങ്ങളിലേക്ക് മടങ്ങുക’ എന്ന ആഹ്വാനം!

ആർഷഭാരത പൈതൃകത്തിന്റെ പ്രൗഢിയും യുക്തിചിന്തയിലധിഷ്ഠിതമായ ആത്മീയതയും നെഞ്ചിലേറ്റിയ മഹാനായ യുഗപുരുഷൻ സ്വാമി ദയാനന്ദ സരസ്വതിയുടെ നിർവാൺ ദിവസ് രാജ്യമെമ്പാടും ഭക്തിനിർഭരമായി…

11 minutes ago

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കൂടിക്കാഴ്ച നടത്തി: ആശംസകൾ കൈമാറി സാംസ്കാരിക ദീപോത്സവത്തിന് തുടക്കം!

രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…

17 hours ago

ആർഷഭാരത പാരമ്പര്യവും സനാതന മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ സമ്മേളനവും ആചാര്യ കുടുംബ സംഗമവും നവംബർ 8-ന്!

സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…

20 hours ago

കാരുണ്യത്തിന്റെ വലിയ മാതൃക തീർത്ത് നടൻ വിവേക് ഒബ്‌റോയ്: ‘രാമായണം’ സിനിമയ്ക്കായി ലഭിച്ച 6 കോടി രൂപ അർബുദ രോഗികളായ കുട്ടികളുടെ ചികിത്സയ്ക്കായി സംഭാവന ചെയ്തു!

പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്‌റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…

21 hours ago

ആദിവാസി യുവതിയുടെ മരണം ജാർഖണ്ഡിൽ വിവാദമാകുന്നു, ഹേമന്ത് സോറൻ സർക്കാരിനെതിരെ പ്രതിഷേധം

ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…

24 hours ago