കോഴിക്കോട്: മുസ്ലിം ലീഗ് പാർട്ടി മുഖപത്രമായ ചന്ദ്രികയുടെ കോഴിക്കോട് ഓഫീസിൽ വിജിലൻസ് റെയ്ഡ്. മുൻമന്ത്രി വി കെ. ഇബ്രാഹിംകുഞ്ഞ് പാലാരിവട്ടം പാലം അഴിമതിയിൽ ലഭിച്ച പണം ചന്ദ്രികയുടെ അക്കൗണ്ടിലൂടെ സ്വന്തം പേരിലാക്കിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. 10 കോടി രൂപ ഇബ്രാഹിം കുഞ്ഞിന്റെ അക്കൗണ്ടിൽ എത്തിയെന്നായിരുന്നു ആരോപണം. ഇന്നലെ ഇബ്രാഹിം കുഞ്ഞിന്റെ വസതിയിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു.
വിജിലൻസിൻറെ 12 അംഗ സംഘമാണ് ചന്ദ്രികയിൽ റെയ്ഡ് നടത്തിയത്. ഓഫീസിലെ ഫിനാൻസ് വിഭാഗം ഉദ്യോഗസ്ഥരിൽ നിന്ന് വിജിലൻസ് സംഘം വിവരങ്ങൾ ശേഖരിച്ചു.

