Tuesday, December 16, 2025

ഭക്ഷ്യ സുരക്ഷാ ഓഫീസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന നടക്കുന്നു. ഇന്നു രാവിലെ മുതല്‍ സംസ്ഥാന വ്യാപകമായി 42 ഭക്ഷ്യ സുരക്ഷാ ഓഫീസുകളില്‍ ഒരേ സമയം മിന്നല്‍ പരിശോധന നടത്തുന്നത്. വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്ത് ന്റെ നിര്‍ദ്ദേശ പ്രകാരമാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുന്നത്.

ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുന്ന ഭക്ഷ്യ സാമ്പിളുകള്‍ കൈക്കൂലി വാങ്ങി പരിശോധനക്ക് അയക്കാതെ വ്യാപകമായി അട്ടിമറിക്കുന്നു , പരിശോധനയ്ക്ക് ശേഷം ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം വളരെ നിലവാരം കുറഞ്ഞ ഭക്ഷ്യ വസ്തുക്കള്‍ക്കെതിരെ പോലും ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കുന്നില്ല, നിയമ പ്രകാരം 5 ലക്ഷം വരെ പിഴ ഈടാക്കാവുന്ന കുറ്റകൃത്യങ്ങള്‍ക്ക് പോലും തുച്ഛമായ തുക പിഴ ഈടാക്കി ഉദ്യോഗസ്ഥര്‍ ഭക്ഷ്യ സുരക്ഷാ നിയമം അട്ടിമറിക്കുന്നു തുടങ്ങി ലഭ്യമായ നിരവധി രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന നടത്തുവാന്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

Related Articles

Latest Articles