General

തിരുവനന്തപുരത്തിന്റെ വികസനത്തിന് പുതിയ കുതിപ്പ്; ജില്ലയിൽ പ്രവർത്തനം ആരംഭിച്ച് ‘വികസിത അനന്തപുരി ഗ്ലോബൽ ഫൗണ്ടേഷൻ’

തിരുവനന്തപുരം: വികസിത അനന്തപുരി ഗ്ലോബൽ ഫൗണ്ടേഷന്റെ പുതിയ ഓഫീസിന്റെ പ്രവർത്തന ഉദ്ഘാടനം നടന്നു. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി രാജേഷ്, തിരുവിതാംകൂർ രാജാ കുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യ വർമ്മ തമ്പുരാൻ, പ്രസാദ് ബാബു എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. വികസിത അനന്തപുരി ഗ്ലോബൽ ഫൗണ്ടേഷന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം കഴക്കൂട്ടം എംഎൽഎ വി. മുരളീധരൻ നിർവഹിച്ചു. ചടങ്ങിൽ കഴക്കൂട്ടം വാർഡിലെ നിർദ്ധന രോഗിക്ക് വി. മുരളീധരൻ എംഎൽഎ സൗജന്യ വീൽ ചെയർ നൽകി.

വികസിത് ഭാരത്” എന്ന ദേശീയ കാഴ്ചപ്പാടിനോട് ചേർന്നാണ് ഫൗണ്ടേഷൻ രൂപംകൊണ്ടിരിക്കുന്നത്. വികസിത് ഭാരതിന്റെ ദേശീയ ദർശനവുമായി പൊരുത്തപ്പെടുന്ന രീതിയിൽ കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ സുസ്ഥിര വികസനത്തിനായി പ്രാദേശികവും ആഗോളവുമായ വൈദഗ്ദ്ധ്യം, നവീകരണം, നിക്ഷേപങ്ങൾ, സ്ഥാപനങ്ങൾ, എന്നിവയെ ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുമായി ബന്ധിപ്പിക്കുകയാണ് വികാസത അനന്തപുരി ഗ്ലോബൽ ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യം.

സംഘടനയുടെ പുതിയ ഓഫീസ് പട്ടത്താണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇന്ന് നടന്ന ചടങ്ങിൽ ബിജെപി നേതാക്കൾ, തത്ത്വമയി ന്യൂസ് ചീഫ് രാജേഷ് പിള്ള, സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖർ, പൊതുജനങ്ങൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

B4 Admin

Recent Posts

ചോദിക്കാതെ പറഞ്ഞ വിശദീകരണം ചതിച്ചു. വാഹന വിവാദത്തില്‍ മന്ത്രി കെ.എം. ഷാജി വീണ്ടും പ്രതിരോധത്തില്‍. വാഹനം കൊടുത്തതേയില്ലെന്ന് ഗസ്റ്റ് ഹൗസ് മാനേജര്‍

മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…

6 minutes ago

100 കി.മീ വേഗത്തില്‍ പായുന്ന കാറിന് മുകളില്‍ കിടന്ന് പൊലീസുകാരന്‍. കോയമ്പത്തൂരില്‍ വന്‍ ചേസിനൊടുവില്‍ ലഹരിവേട്ട

ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…

29 minutes ago

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

14 hours ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

14 hours ago

പാകിസ്ഥാന്റെ കശ്മീര്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ വിരല്‍ചൂണ്ടി ഭാരതം. യു.എന്‍ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ആഞ്ഞടിച്ചപ്പോള്‍

ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…

15 hours ago

സര്‍ക്കാര്‍ ബോര്‍ഡ് വിവാദം. മോട്ടോര്‍ വാഹന ചട്ടങ്ങളെ വെല്ലുവിളിച്ച് മന്ത്രി ഷാജിയുടെ വിചിത്ര വാദം. കെ.എം.ഷാജി ലംഘിച്ചത് 2015-ലെ ഗതാഗത വകുപ്പ് ഉത്തരവ്

കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…

16 hours ago