തിരുവനന്തപുരം: വികസിത അനന്തപുരി ഗ്ലോബൽ ഫൗണ്ടേഷന്റെ പുതിയ ഓഫീസിന്റെ പ്രവർത്തന ഉദ്ഘാടനം നടന്നു. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി രാജേഷ്, തിരുവിതാംകൂർ രാജാ കുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യ വർമ്മ തമ്പുരാൻ, പ്രസാദ് ബാബു എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. വികസിത അനന്തപുരി ഗ്ലോബൽ ഫൗണ്ടേഷന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം കഴക്കൂട്ടം എംഎൽഎ വി. മുരളീധരൻ നിർവഹിച്ചു. ചടങ്ങിൽ കഴക്കൂട്ടം വാർഡിലെ നിർദ്ധന രോഗിക്ക് വി. മുരളീധരൻ എംഎൽഎ സൗജന്യ വീൽ ചെയർ നൽകി.
വികസിത് ഭാരത്” എന്ന ദേശീയ കാഴ്ചപ്പാടിനോട് ചേർന്നാണ് ഫൗണ്ടേഷൻ രൂപംകൊണ്ടിരിക്കുന്നത്. വികസിത് ഭാരതിന്റെ ദേശീയ ദർശനവുമായി പൊരുത്തപ്പെടുന്ന രീതിയിൽ കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ സുസ്ഥിര വികസനത്തിനായി പ്രാദേശികവും ആഗോളവുമായ വൈദഗ്ദ്ധ്യം, നവീകരണം, നിക്ഷേപങ്ങൾ, സ്ഥാപനങ്ങൾ, എന്നിവയെ ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുമായി ബന്ധിപ്പിക്കുകയാണ് വികാസത അനന്തപുരി ഗ്ലോബൽ ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യം.

സംഘടനയുടെ പുതിയ ഓഫീസ് പട്ടത്താണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇന്ന് നടന്ന ചടങ്ങിൽ ബിജെപി നേതാക്കൾ, തത്ത്വമയി ന്യൂസ് ചീഫ് രാജേഷ് പിള്ള, സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖർ, പൊതുജനങ്ങൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.


