vikram-and-son-dhruv-completes-mahaan-dubbing
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടൻ ചിയാൻ വിക്രമും മകൻ ധ്രുവ് വിക്രമും ഒന്നിക്കുന്ന ‘മഹാൻ’ എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായി. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ഒന്നിക്കുന്നുവെന്നതിനാല്‍ ചര്‍ച്ചകളില്‍ നിറഞ്ഞതാണ് ‘മഹാൻ’. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.
ഇപ്പോഴിതാ വിക്രമിന്റെയും ധ്രുവിന്റെയും മറ്റൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ഡബ്ബിംഗ് പൂര്‍ത്തിയാക്കിയെന്ന് അറിയിച്ചുകൊണ്ടുള്ള ഫോട്ടോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. വിക്രമത്തിന്റെ അറുപതാം ചിത്രമെന്ന പ്രത്യേകതയും മഹാനുണ്ട്. ചിയാൻ വിക്രമും മകൻ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്നതും ‘മഹാനി’ലൂടെയാണ്. ദാദ എന്ന കഥാപാത്രമായിട്ടാണ് ധ്രുവ് അഭിനയിക്കുന്നത്.
സെവൻ സ്‍ക്രീൻ സ്റ്റുഡിയോയാണ് ചിത്രം നിര്‍മിക്കുന്നത്. സിമ്രാൻ, ബോബി സിൻഹ, വാണിഭോജൻ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ശ്രേയാസ് കൃഷ്‍ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിവേക് ഹര്‍ഷനാണ് ചിത്രത്തിന്റെ ചിത്രസംയോജനം. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വിവേക് ആണ് ചിത്രത്തിന്റെ ഗാനരചന.
‘കോബ്ര’ എന്ന ചിത്രവും വിക്രമിന്റേതായി റിലീസ് ചെയ്യാനുണ്ട്. അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്‍തത്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അടുത്ത വര്‍ഷമാകും ചിത്രം റിലീസ് ചെയ്യുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…