Sunday, June 16, 2024
spot_img

അച്ഛനും മകനും നേര്‍ക്കുനേര്‍ പോരാട്ടത്തിന്: ‘മഹാൻ’ ഡബ്ബിംഗ് പൂര്‍ത്തിയാക്കി വിക്രമും ധ്രുവും

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടൻ ചിയാൻ വിക്രമും മകൻ ധ്രുവ് വിക്രമും ഒന്നിക്കുന്ന ‘മഹാൻ’ എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായി. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ഒന്നിക്കുന്നുവെന്നതിനാല്‍ ചര്‍ച്ചകളില്‍ നിറഞ്ഞതാണ് ‘മഹാൻ’. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

ഇപ്പോഴിതാ വിക്രമിന്റെയും ധ്രുവിന്റെയും മറ്റൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ഡബ്ബിംഗ് പൂര്‍ത്തിയാക്കിയെന്ന് അറിയിച്ചുകൊണ്ടുള്ള ഫോട്ടോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. വിക്രമത്തിന്റെ അറുപതാം ചിത്രമെന്ന പ്രത്യേകതയും മഹാനുണ്ട്. ചിയാൻ വിക്രമും മകൻ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്നതും ‘മഹാനി’ലൂടെയാണ്. ദാദ എന്ന കഥാപാത്രമായിട്ടാണ് ധ്രുവ് അഭിനയിക്കുന്നത്.

സെവൻ സ്‍ക്രീൻ സ്റ്റുഡിയോയാണ് ചിത്രം നിര്‍മിക്കുന്നത്. സിമ്രാൻ, ബോബി സിൻഹ, വാണിഭോജൻ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ശ്രേയാസ് കൃഷ്‍ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിവേക് ഹര്‍ഷനാണ് ചിത്രത്തിന്റെ ചിത്രസംയോജനം. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വിവേക് ആണ് ചിത്രത്തിന്റെ ഗാനരചന.

‘കോബ്ര’ എന്ന ചിത്രവും വിക്രമിന്റേതായി റിലീസ് ചെയ്യാനുണ്ട്. അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്‍തത്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അടുത്ത വര്‍ഷമാകും ചിത്രം റിലീസ് ചെയ്യുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Latest Articles