Thursday, December 18, 2025

വിലങ്ങാട് ഉരുൾപൊട്ടൽ: രക്ഷാപ്രവർത്തനത്തിനിറങ്ങി കാണാതായ റിട്ട. അദ്ധ്യാപകന്റെ മൃതദേഹം രണ്ടാം ദിനം കണ്ടെത്തി !

കോഴിക്കോട് : വിലങ്ങാട് ചൊവ്വാഴ്ച അർധ രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ മഞ്ഞച്ചീളി സ്വദേശിയും റിട്ടയേർഡ് അദ്ധ്യാപകനുമായ കുളത്തിങ്കല്‍ മാത്യു (59)വിന്റെ മൃതദേഹം കണ്ടെത്തി. നാട്ടുകാരും ദുരന്തനിവാരണസേനാംഗങ്ങളും നടത്തിയ തെരച്ചിലിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മണ്ണിടിച്ചിലുണ്ടായ മഞ്ഞച്ചീളിയില്‍നിന്ന്അരക്കിലോമീറ്ററോളം അകലെ പത്താം മൈലിലാണ് ഇന്ന് രാവിലെ 11.30-യോടെ മൃതദേഹം കണ്ടെത്തിയത്.

കുമ്പളച്ചോല ഗവ. എല്‍പി സ്‌കൂളിലെ റിട്ട. അദ്ധ്യാപകനാണ് കുളത്തിങ്കല്‍ മാത്യു . മത്തായി മാഷ് എന്ന പേരിൽ നാട്ടുകാർക്ക് സുപരിചിതനായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച അര്‍ധരാത്രി 12 മണിയോടെആദ്യ ഉരുള്‍പൊട്ടല്‍സമയത്ത് വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങിയതായിരുന്നു മാത്യു.
മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടായതോടെ മാത്യു സമീപത്തെ കടയില്‍ കയറി. വെള്ളം കുത്തിയൊഴുകിയതോടെ കടയിലേക്ക് കയറിട്ട് മാത്യുവിനെ പുറത്തേക്കെത്തിക്കാനുള്ള ശ്രമത്തിനിടെ മൂന്നാമതും ശക്തമായി ഉരുള്‍പൊട്ടി. ഇതോടെ കടയടക്കം ഒഴുകിപ്പോകുകയായിരുന്നു

Related Articles

Latest Articles