vineetha-vijayan-murder-case-new-updates
തിരുവനന്തപുരം: അമ്പലംമുക്ക് കുറവന്‍കോണം റോഡിലെ കടയിലെ ജീവനക്കാരി മരിച്ച സംഭവത്തിൽ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തു വിട്ടു. നെടുമങ്ങാട് കരിപ്പൂര്‍ വാണ്ട ചാരുവള്ളിക്കോണത്തിനു സമീപം കുന്നുംപുറത്തുവീട്ടില്‍ വിനീത വിജയനാണ് കഴിഞ്ഞ ഞായറാഴ്ച കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ടത്.
പ്രതിയെന്ന് സംശയിക്കുന്നയാളും ലിഫ്റ്റ് ചോദിച്ചു സ്‌കൂട്ടറിനു പിന്നില്‍ യാത്ര ചെയ്തു പോകുന്ന ചിത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. മുട്ടട ആലപ്പുറം ഭാഗത്തു നിന്നും ലിഫ്റ്റ് ചോദിച്ച് സ്‌കൂട്ടറില്‍ കയറി കേശവദാസപുരം ഭാഗത്തേക്കാണ് ഇയാള്‍ പോയത്.
എന്നാൽ ഇയാളെക്കുറിച്ചോ, ലിഫ്റ്റ് കൊടുത്ത് സ്‌കൂട്ടര്‍ ഓടിച്ചു പോകുന്ന ആളെക്കുറിച്ചോ അറിവില്ല. അതിനാൽ തന്നെ എന്തെങ്കിലും വിവരം അറിയുന്നവര്‍ പൊലീസുമായി ബന്ധപ്പെടണമെന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്.
അതേസമയം മരിച്ച വിനീതയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റിരുന്നു. കുത്തികൊലപ്പെടുത്തിയശേഷം ടാര്‍പ്പോളിന്‍ കൊണ്ടു മൂടിയിട്ട നിലയിലായിരുന്നു മൃതദേഹം. സംഭവ ദിവസം രാവിലെ 11 മണിയോടെ കടയിലേക്ക് ഒരാള്‍ കയറിപോകുന്നതും തുടര്‍ന്ന് 20 മിനിട്ടിനുള്ളില്‍ പുറത്തേക്കു പോകുന്നതും സമീപത്തെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. മാത്രമല്ല കടയില്‍നിന്ന് പുറത്തിറങ്ങുമ്പോൾ ഇയാളുടെ കയ്യില്‍ മുറിവേറ്റിട്ടുണ്ട്. അതിനുശേഷം ഉച്ചവരെ കടയിലേക്ക് ആരും വന്നിട്ടില്ല. ഇതോടെ ഇയാൾ ആകും കൊലയാളി എന്നാണ് പോലീസിന്റെ സംശയം.
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…
വി കെ പ്രശാന്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ! തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഡ് ചെയ്‌തത് ബിജെപി ! തുറന്ന പോരാട്ടത്തിന്…
ബെംഗളൂരു : ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വിശ്വാസയോഗ്യമെന്ന് കർണാടകയിലെ സർവ്വേ റിപ്പോർട്ട്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം 'നോളജ്, ആറ്റിറ്റ്യൂഡ്…
വാഷിംഗ്ടൺ/ടെഹ്റാൻ : ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പടരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ ഖമേനി ഭരണകൂടംശ്രമിച്ചാൽ അമേരിക്ക സൈനികമായി ഇടപെടുമെന്ന്…