Monday, December 22, 2025

അയോഗ്യതക്കെതിരായ വിനേഷ് ഫോഗട്ടിന്റെ ഹർജി ഉടൻ പരിഗണിക്കും ! തീരുമാനം ഒളിമ്പിക്‌സ് അവസാനിക്കുന്നതിന് മുമ്പ് തന്നെ ഉണ്ടാകുമെന്ന് ലോക കായിക തര്‍ക്ക പരിഹാര കോടതി

വനിതകളുടെ 50 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഫൈനൽ പോരാട്ടത്തിന് മണിക്കൂറുകൾ ബാക്കിനിൽക്കെ ഉണ്ടായ അയോഗ്യതക്കെതിരേ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീൽ ലോക കായിക തര്‍ക്ക പരിഹാര കോടതി ഉടൻ പരിഗണിക്കും. അനുവദനീയമായതിനേക്കാള്‍ 100 ഗ്രാം ഭാരം അധികമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു താരത്തിനെ അയോഗ്യയാക്കിയത്. ഹർജിയിൽ തീരുമാനം ഒളിമ്പിക്‌സ് അവസാനിക്കുന്നതിന് മുമ്പ് തന്നെ ഉണ്ടാകും. ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങ് ഓഗസ്റ്റ് 11 ഞായറാഴ്ചയാണ്.

അയോഗ്യതക്കെതിരേ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ കഴിഞ്ഞ ദിവസം കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. ഇത് ശുഭസൂചനയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഫൈനലില്‍ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് താരം ആദ്യം അപ്പീല്‍ സമര്‍പ്പിച്ചത്. പക്ഷേ അപ്പീല്‍ പരിഗണിക്കുമ്പോഴേക്കും ഫൈനല്‍ മത്സരം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യം ഉന്നയിച്ച് അപ്പീല്‍ തിരുത്തുകയായിരുന്നു. കോടതി ഫോഗട്ടിന് അനുകൂലമായി വിധി പ്രസ്താവിച്ചാല്‍ ഒളിമ്പിക് കമ്മിറ്റിക്ക് വെള്ളി മെഡല്‍ പങ്കുവെയ്ക്കേണ്ടതായി വരും.

വിനേഷിനായി മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെയും വിദുഷ്പത് സിംഘാനിയുമാണ് കോടതിയില്‍ ഹാജരായത്.

Related Articles

Latest Articles