Tuesday, December 23, 2025

വിദേശനാണ്യ വിനിമയ ചട്ടലംഘനം !! ബിബിസി ഇന്ത്യയ്ക്ക് 3.44 കോടി പിഴയിട്ട് ഇഡി !

ദില്ലി : വിദേശനാണ്യ വിനിമയ ചട്ടലംഘനത്തിന് ബിബിസിയുടെ ഇന്ത്യന്‍ വിഭാഗമായിരുന്ന ബിബിസി ഇന്ത്യയ്ക്ക് 3.44 കോടി രൂപ പിഴയിട്ട് ഇഡി. ഡിജിറ്റല്‍ മാദ്ധ്യമങ്ങള്‍ക്കുള്ള വിദേശഫണ്ടിന്റെ പരിധി 26 ശതമാനമാണെന്ന ചട്ടം ലംഘിച്ചതിനാണ് പിഴയിട്ടിരിക്കുന്നത്. 2021 ഒക്ടോബര്‍ 15 മുതല്‍ ഓരോ ദിവസവും 5000 രൂപ എന്ന കണക്കിനാണ് ബിബിസി ഇന്ത്യയ്ക്ക് പിഴയിടുന്നതെന്നും ഇഡി അറിയിച്ചു. 3,44,48,850 രൂപയാണ് കൃത്യം പിഴത്തുക.

ബിബിസി ഇന്ത്യയുടെ ഡയറക്ടര്‍മാരായിരുന്ന ഗിലെസ് ആന്റണി ഹണ്ട്, ഇന്ദു ശേഖര്‍ സിന്‍ഹ, പോള്‍ മൈക്കിള്‍ ഗിബ്ബണ്‍സ് എന്നിവര്‍ക്കും പിഴയിട്ടിട്ടുണ്ട്. ഓരോരുത്തര്‍ക്കും 1,14,82,950 രൂപ വീതമാണ് പിഴയിട്ടത്. നിയമലംഘനം നടന്ന കാലയളവില്‍ കമ്പനിയുടെ തലപ്പത്തുണ്ടായിരുന്നവര്‍ എന്ന നിലയ്ക്കാണ് ഇവര്‍ക്ക് പിഴയിട്ടത്. ബിബിസി ഇന്ത്യയ്ക്കെതിരെ ഫെമ നിയമപ്രകാരം 2023 ഏപ്രിലിലാണ് ഇഡി കേസെടുത്തത്. നികുതി വെട്ടിപ്പിനും വിദേശനാണയ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചതിനുമായിരുന്നു കേസ്.2023 ഫെബ്രുവരിയില്‍ ബിബിസി. ഇന്ത്യയുടെ ദില്ലി , മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ചാനലിനെതിരേ ഇഡിയും കേസ് രജിസ്റ്റര്‍ ചെയ്തത്.

Related Articles

Latest Articles