പത്തനംതിട്ട : കെഎസ്ആർടിസി ബസിനുള്ളിൽ വനിതാ കണ്ടക്ടർക്ക് നേരെ അതിക്രമം നടത്തിയ എഴുപത്തിയഞ്ചുകാരൻ പിടിയിൽ . ഇലന്തൂർ സ്വദേശി കോശിയാണ് പിടിയിലായത്. യാത്രക്കാർ ചോദ്യം ചെയ്തതോടെ ഇയാൾ ഓടുന്ന ബസിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും യാത്രക്കാരും പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പത്തനംതിട്ടയിലെ ഇലവുംതിട്ടയിലേക്ക് പോയ കെഎസ്ആർടിസി ഓർഡിനറി ബസിൽ ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. കോശി മദ്യലഹരിയിലായിരുന്നുവെന്നാണ് സംശയം. പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

