കാസർഗോഡ് നല്ലോംപുഴയിൽ കെഎസ്ഇബി ജീവനക്കാരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ ജീവനക്കാരനായ അരുൺ കുമാറിന് പരിക്കേറ്റു. നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്റെ വീട്ടിലെ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കമാണ് കൊലപാതകശ്രമത്തിലേക്ക് കാര്യമെത്തിച്ചത്.
മീറ്റർ മാറ്റാൻ കഴിയില്ലെന്ന് ജോസഫ് വാദിച്ചെങ്കിലും ജീവനക്കാർ മീറ്റർ മാറ്റിയിരുന്നു. ഇതിന് ശേഷം ബൈക്കിൽ മടങ്ങിപ്പോയ ജീവനക്കാരെ ജീപ്പിൽ പിന്തുടർന്ന് പുറകിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് വീണ ജീവനക്കാരെ വാഹനത്തിലെ ജാക്കി ലിവർവെച്ച് അടിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകി. ജോസഫിന്റെ മകനാണ് ആക്രമം നടത്തിയത് എന്നാണ് വിവരം.

