Violence against students in JNU campus; Complaint that he tried to abduct the car
ദില്ലി: ജെ എൻയു ക്യാംപസിൽ വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം. കാറിലെത്തിയ സംഘം രണ്ട് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നാണ് പരാതി. ഇവർ മദ്യപിച്ചിരുന്നതായും വിദ്യാർത്ഥികൾ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് ശേഷമായിരുന്നു അതിക്രമം നടന്നത്.
സാധാരണ ജെഎൻയു ക്യാംപസിൽ പെൺകുട്ടികളും ആൺകുട്ടികളും നടക്കാനിറങ്ങാറുണ്ട്. അതേ സമയം പുറത്തു നിന്ന് ആളുകൾക്ക് വാഹനത്തിൽ ക്യാംപസിനകത്ത് പ്രവേശിക്കാനും തടസ്സങ്ങളില്ല.
ഈ സാഹചര്യത്തിലാണ് ഇന്നലെ രാത്രി പെൺകുട്ടികൾ നടക്കുന്നതിനിടെ മദ്യപിച്ചെത്തിയ ആളുകൾ പെൺകുട്ടികളുടെ മുന്നിൽ വാഹനം നിർത്തി ഇവരോട് സംസാരിച്ചതിന് ശേഷം ഇവരെ വാഹനത്തിലേക്ക് പിടിച്ചു കയറ്റാൻ ശ്രമിച്ചത്. പെൺകുട്ടികൾ ബഹളം വെച്ചതോടെ മറ്റ് സ്ഥലങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഓടിക്കൂടി. മറ്റ് കുട്ടികളെ കാറിലെത്തിയവർ പിടിച്ചു തള്ളാനും മറ്റും ശ്രമിച്ചു. കൂടുതൽ വിദ്യാർത്ഥികളെത്തിയതോടെ ഇവർ കാറെടുത്ത് പുറത്തേക്ക് പോകുകയായിരുന്നു. പെൺകുട്ടികൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…