വിഴിഞ്ഞം: തിരുവനന്തപുരത്ത് ക്ഷേത്രത്തിന് നേരെ അക്രമം. വിഴിഞ്ഞം പുല്ലൂർകോണം ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. മദ്യക്കുപ്പികളെറിഞായിരുന്നു ആക്രമണം നടത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു. പിന്നാലെ പുല്ലൂർക്കോണം സ്വദേശി സലാഹുദീനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ക്ഷേത്രത്തിനുള്ളിൽ പൊട്ടിയ മദ്യക്കുപ്പികൾ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബുധനാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസെത്തി പരിശോധന നടത്തി. സിസിടിവി പരിശോധനയിലൂടെ പ്രതി സലാഹുദ്ദീനാണെന്ന് അന്വേഷണ സംഘം തിരിച്ചറിയുകയും ചെയ്തു. തുടർന്നായിരുന്നു അറസ്റ്റ്.
മുമ്പും ക്ഷേത്രത്തിന് നേരെ സമാനമായ ആക്രമണങ്ങൾ നടന്നിരുന്നു. ഇതേ തുടർന്നാണ് പരിസരത്ത് സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്. ക്ഷേത്രത്തിന് മുന്നിലേക്ക് മാംസാവശിഷ്ടങ്ങൾ എറിയുന്നതും പതിവാണ്. പ്രദേശത്തെ മതസൗഹാർദ്ദവും സമാധാന അന്തരീക്ഷവും തകർക്കാനുള്ള ഇത്തരത്തിലുള്ള ശ്രമങ്ങൾ തടയണമെന്നാണ് ക്ഷേത്രഭാരവാഹികളുടെ ആവശ്യം.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…