Social Media

അവരൊന്നിച്ചു!! ‘പൊന്നിനേക്കാൾ തിളക്കത്തോടെ നിധിൻ താലി ചാർത്തി’;സഹായ നിധി നൽകി, വിദ്യയുടെ വിവാഹം ഏറ്റെടുത്ത് നടത്തിയത് ബിജെപി എന്ന് ബി ഗോപാലകൃഷ്ണൻ

തൃശ്ശൂര്‍: വായ്പ ലഭിക്കാത്തതിന്റെ പേരില്‍ സഹോദരിയുടെ വിവാഹം മുടങ്ങുമോയെന്ന ആശങ്കയില്‍ ജീവനൊടുക്കിയ വിപിന്റെ സഹോദരി വിദ്യ സുമംഗലിയായി. വിപിന്റെ ഏറ്റവും വലിയ സ്വപ്‌നത്തിന് പാറമേക്കാവ് ക്ഷേത്രം സാക്ഷ്യം വഹിച്ചു.

വിദ്യയുടെയും നിധിന്റെയും വിവാഹം ഏറ്റെടുത്ത് നടത്തിയത് ബിജെപി ആണെന്ന് പാർട്ടി നേതാവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

പൊന്നിനേക്കാൾ തിളക്കത്തോടെ നിധിൻ പാറമേക്കാവ് ക്ഷേത്രത്തിൽ വെച്ച് ദിവ്യക്ക് താലി ചാർത്തിയെന്നും കുടുംബത്തിന് സഹായ നിധി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഫേസ്ബുക് പോസ്റ്റ് ഇങ്ങനെയാണ്..;

‘വിപിൻ കാണുന്നുണ്ടാകും വിദ്യയുടെ വിവാഹം. ബി.ജെ.പി ഏറ്റെടുത്ത ദിവ്യയുടെ വിവാഹം ഇന്ന് നടന്നു. പൊന്നിനേക്കാൾ തിളക്കത്തോടെ നിധിൻ പാറമേക്കാവ് ക്ഷേത്രത്തിൽ വെച്ച് വിദ്യക്ക് താലി ചാർത്തി. നമ്മൾക്കെല്ലാം വേദനിക്കുന്ന ഓർമ്മയാണ് വിപിൻ എന്ന വിദ്യയുടെ ചേട്ടൻ. പെങ്ങളുടെ കല്യാണത്തിന് ബാങ്ക് വായ്പ കിട്ടാത്ത വിഷമത്താൽ ജീവിതമൊടുക്കിയ സഹോദരൻ. ആ വേദനിക്കുന്ന സംഭവം നടന്നത് എന്റെ വീടിന്റെ സമീപത്താണ്. ഒട്ടും താമസിച്ചില്ല വിപിന്റെ , ആഗ്രഹം പോലെ വിദ്യയുടെ വിവാഹം നടത്താൻ ബിജെപി രംഗത്ത് വന്നു. ഇന്നലെ രണ്ടാം ഘട്ട സഹായ നിധിയും നൽകി അവസാന ശ്രമങ്ങളിലും പങ്കാളികളായി. നിധിനും വിദ്യക്കും നല്ലൊരു വിവാഹ ജീവിതം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥി ക്കുന്നു’- ഗോപാലകൃഷ്ണൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ഇന്ന് പാറമേക്കാവ് അമ്പലത്തില്‍ 8.30-നും ഒന്‍പതിനും ഇടയില്‍ നടന്ന ചടങ്ങില്‍ ആണ് വിപിന്റെ സഹോദരി വിദ്യയ്ക്ക് നിധിന്‍ താലിചാര്‍ത്തിയത്. വിവാഹശേഷം ദമ്പതിമാര്‍ നിധിന്റെ കയ്പമംഗലത്തെ വീട്ടിലേക്ക് പോകും.

ഈ മാസം (ഡിസംബര്‍) ആറിനായിരുന്നു വിപിന്‍ ജീവനൊടുക്കിയത്. ഡിസംബര്‍ പന്ത്രണ്ടിനായിരുന്നു ഈ വിവാഹം നിശ്ചയിച്ചിരുന്നത്.

അതേസമയം ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയവിവാഹമായിരുന്നു. പണമല്ല വലുത്, പ്രണയിനിയാണെന്ന് ഉറച്ച നിലപാടെടുത്ത നിധിന്‍, വിപിന്റെ മരണാനന്തരച്ചടങ്ങുകള്‍ കഴിഞ്ഞ് വിവാഹം കഴിച്ചേ വിദേശത്തേക്ക് മടങ്ങൂവെന്ന് തീരുമാനിച്ചു. ജനുവരി പകുതിയോടെ നിധിന്‍ വിദേശത്തേക്ക് ജോലിക്കായി മടങ്ങും. വൈകാതെ വിദ്യയെയും കൊണ്ടുപോകും.

B4 Admin

Recent Posts

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

9 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

9 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

9 hours ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

18 hours ago