ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട ദമ്പതികളാണ് വിരാട് കോഹ്ലിയും, ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയും. ഇരുവരുടെയും കുടുംബത്തിലേക്ക് പുതിയ ഒരു അതിഥിയെത്തുമെന്ന് ദമ്പതികൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, ഐപിഎൽ മത്സരത്തിനിടെ ഭാര്യയായ അനുഷ്ക ഭക്ഷണം കഴിച്ചോ എന്ന് ആംഗ്യഭാഷയിലെ ചോദ്യവും അതിനു അനുഷ്ക നല്‍കിയ മറുപടിയും വൈറലായിക്കെണ്ടിരിക്കുകയാണ്.
കളിയുടെ സമ്മർദ്ദത്തിനിടയിൽ ഫീൽഡിൽ നിൽക്കുമ്പോഴും ഭാര്യയുടെ ആരോഗ്യകാര്യത്തിൽ വിരാടിനു ശ്രദ്ധയുണ്ട്. അനുഷ്കയോട് ഭക്ഷണം കഴിച്ചോ എന്ന് ആംഗ്യത്തിലൂടെ ചോദിക്കുന്ന വിരാടിനെയാണ് വീഡിയോയിൽ കാണാൻ കഴിയുക. അതേസമയം ആംഗ്യഭാഷയിൽ തന്നെ ഭർത്താവിന് മറുപടി നൽകുകയാണ് അനുഷ്ക. ഇരുവരും തമ്മിലുള്ള ആശയവിനിമയവും മുഖഭാവങ്ങളും ആരുടെയും ഹൃദയം കവരും. “എന്തൊരു ക്യൂട്ടാണ് അനുഷ്കയും വിരാടും,”എന്നാണ് ആരാധകർ ഇതിന് കമന്‍റുകള്‍ കുറിച്ചിരിക്കുന്നത്.
ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ പോരാട്ടത്തിനിടെയായിരുന്നു ഇരുവരുടെയും ആശയക്കൈമാറ്റം. എല്ലാ ക്രിക്കറ്റ് മത്സരങ്ങളിലും വിരാടിനു പിന്തുണയും പ്രോത്സാഹനവും നൽകാൻ അനുഷ്ക ഗ്യാലറിയിലുണ്ടാകും. “ക്രിക്കറ്റിനു പുറമേ എനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് അനുഷ്ക. അവൾ ഒരു പ്രൊഫഷണലാണ്, എന്റെ പ്രൊഫഷനെ അവൾ ശരിക്കും മനസിലാക്കുന്നുണ്ട്. ശരിയായ ദിശയിൽ അവൾ എന്നെ നയിക്കുന്നുമുണ്ടെന്ന് കോഹ്‌ലി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ക്യൂട്ട് എക്സ്ചേഞ്ച് എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.
https://www.instagram.com/p/CG4LZh8J2dj/?utm_source=ig_embed&utm_campaign=embed_video_watch_again
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…
കൊച്ചി: ചേരാനല്ലൂരിൽ മഞ്ഞളി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ 17-കാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ച വാർത്ത…