virat-retirespm-president-pays-tribute
ദില്ലി: എഴുപത്തി മൂന്നാമത്തെ റിപ്പബ്ലിക് ദിനാഘോഷവും സമാപിക്കുന്നു. എന്നാൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടയിൽ ഏവരുടെയും ശ്രദ്ധനേടിയത് രാഷ്ട്രപതിയുടെ കാവൽ പടയിലെ കുതിരയായ വിരാട് ആണ്. പ്രധാനമന്ത്രി നരേന്ദ്രമോദി റിപ്പബ്ലിക് ദിനാഘോഷത്തിന് ശേഷം നേരിട്ടെത്തി യാത്രയയപ്പ് നൽകിയ വിരാട് ചില്ലറക്കാരനല്ല
കര വ്യോമ നാവിക സേനകളുടെ പരേഡും വ്യോമസേനയുടെ ഫ്ലൈ പാസ്റ്റും പോലെ പ്രധാനപ്പെട്ട ചടങ്ങാണ് രാഷ്ട്രപതിയെ നയിച്ചു കൊണ്ടു വരുന്ന പ്രസിഡന്റ്സ് ബോഡിഗാർഡ്സ് എന്ന അശ്വരൂഢന്മാരായ പടയാളികൾ. അവരുടെ ഏറ്റവും മുൻപിൽ നിന്ന് നയിക്കുന്ന ചാർജർ ഹോഴ്സ് വിരാട് ഔദ്യോഗിക സേവനത്തിൽ നിന്നും ഇന്ന് വിരമിച്ചു.
വലിപ്പത്തിനും ഉയരത്തിനും സർവ്വോപരി, അച്ചടക്കത്തിനും പ്രശസ്തനായ ഹനോവേറിയൻ ഇനത്തിൽ പെട്ട വിരാട്, കരസേനയുടെ ഭാഗമാവുന്നത് 2003ലാണ്. ചാർജ്ജർ എന്നും വിരാട് അറിയപ്പെടുന്നു. കഴിഞ്ഞ വർഷത്തെ ബീറ്റിംഗ് റിട്രീറ്റിലും റിപ്പബ്ലിക് ദിന പരേഡിലും പ്രായത്തിന്റെ പരിമിതികൾ മറന്ന് വിരാട് ഗംഭീര പ്രകടനം കാഴ്ച വെച്ചിരുന്നു. ഇന്ത്യൻ സൈന്യത്തിലെ ഏറ്റവും പഴക്കമുള്ള റെജിമെന്റ് ആണ് പി ബി ജി എന്നറിയപ്പെടുന്ന രാഷ്ട്രപതിയുടെ കാവൽ പട. 1773ലാണ് ഇത് രൂപീകരിക്കപ്പെട്ടത്.
രാഷ്ട്ര സേവനം പൂർത്തിയാക്കി വിശ്രമ ജീവിതത്തിലേക്ക് മടങ്ങുന്ന വിരാടിന് യാത്രാ മംഗളങ്ങൾ നേരാൻ, രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവർ നേരിട്ടത്തിയിരുന്നു. കുതിരയെ തൊട്ടുതലോടി സ്നേഹപൂർവ്വമാണ് രാജ്യത്തിന്റെ ഭരണാധികാരികൾ അവനെ യാത്രയാക്കിയത്. സൈനിക സേവനത്തിന് ഉന്നത ബഹുമതികൾ ലഭിച്ചിട്ടുള്ള കുതിരയാണ് വിരാട്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…