തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി പടർന്നു പിടിക്കുന്ന സിക വൈറസ് ബാധയ്ക്കെതിരെ പോരാടാൻ കേരളത്തിന് കൈത്താങ്ങായി കേന്ദ്രം. സിക പ്രതിരോധത്തിനായി കേരളത്തിന് എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. സാഹചര്യം നിരീക്ഷിക്കാൻ കേരളത്തിലേക്ക് ആറംഗ സംഘത്തെ അയച്ചു കഴിഞ്ഞു.

അതേസമയം സിക വൈറസ് പടരുന്ന പശ്ചാത്തലത്തിൽ അതിർത്തികളിൽ പരിശോധന കർശനമാക്കാൻ തമിഴ്നാട് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരവുമായി പങ്കിടുന്ന അതിർത്തികൾ അടച്ചു പരിശോധിക്കും. ഇതിനായി ചെക്പോസ്റ്റുകളിൽ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു.
തിരുവനന്തപുരത്ത് 13 പേർക്കു കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 14 ആയി ഉയർന്നു. രോഗബാധിതരുടെ റൂട്ട് മാപ്പ് പരിശോധിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു.കൂടാതെ പനി ലക്ഷണമുളള അഞ്ചുമാസം വരെയായ എല്ലാ ഗർഭിണികളിലും വൈറസ് പരിശോധന നടത്താൻ ആരോഗ്യവകുപ്പ് നിർദേശം നല്കി. രോഗം പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത സംസ്ഥാനത്ത് കൂടുതലാണെന്നത് ആശങ്കയാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

